April 26, 2024

വിവാദ ഉത്തരവ് റദ്ദാക്കിയ ശേഷവും മരം മുറിക്കാന്‍ പാസ് നല്‍കി വനംവകുപ്പ്

0
N294928360eda3cede8096f948af2fc5a43c6b449b541ee9c31767ab718ac089d3d55cd87e.jpg
തിരുവനന്തപുരം: മരം മുറിക്ക് അനുമതി നല്‍കുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും മുറിക്കാന്‍ പാസ് നല്‍കി വനംവകുപ്പ്. സംസ്ഥാന വ്യാപകമായി ഈ രീതിയില്‍ 50 ലേറെ പാസുകള്‍ അനുവദിച്ചെന്നും ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചെന്നുമാണ് വനംവകുപ്പ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഉത്തരവ് റദ്ദാക്കിയിട്ടും അനുമതി നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്ത് കളിയുടെ വ്യക്തമായ തെളിവാണ്.

മുട്ടിലേത് അടക്കമുള്ള മരം മുറിയില്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ പ്രധാന പ്രതിരോധം റവന്യു പ്രിന്‍സിപ്പില്‍ സെക്രട്ടറി മരം മുറിക്കാന്‍ നല്‍കിയ ഉത്തരവ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തു എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇറക്കിയ ഉത്തരവ് വിമര്‍ശനങ്ങളെ തുടര്‍ന്ന് ഫെബ്രുവരി രണ്ടിന് റദ്ദാക്കിയിട്ടും മരംമുറി നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *