June 4, 2026

പത്തോളം കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തി

0
02-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
പത്തോളം കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തി

കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തോളം കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കൊവിഡിന്റെ പേരില്‍ അശാസ്ത്രീയമായ ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിക്കലിനെതിരെ സൂചന പണിമുടക്കില്‍ കല്‍പ്പറ്റയില്‍ മുഴുവന്‍ വ്യപാരസ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ഉപവാസ സമരം ജില്ലാ ട്രഷറര്‍ ഇ ഹൈദ്രു ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ യൂനിറ്റ് ജനറല്‍ സെക്രട്ടറി പി വി അജിത്ത് അധ്യക്ഷത വഹിച്ചു. കെ കെ ജോണ്‍സണ്‍, എ പി ശിവദാസ്, സാജി കല്ലടാസ്, അബ്ദുള്‍ റഹ്മാന് തനിമ, കെ രഞ്ജിത്ത്, എ അബ്ദുല്‍ഖാദര്‍, പി പ്രമോദ്, വി സലിം, പി സൗദ, എ ഷജ്ന, പി സുപ്രിയ, എ സന്ധ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *