പൾസ് എമർജൻസി ടീം കേരളയുടെ ഫിറ്റ്നസ് പരിശീലന പരിപാടിക്ക് തുടക്കമായി


Ad
പൾസ് എമർജൻസി ടീം കേരളയുടെ ഫിറ്റ്നസ് പരിശീലന പരിപാടിക്ക് തുടക്കമായി

കൽപ്പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പൾസ് എമർജൻ ടീം യൂണിറ്റിലെ എമർജൻസി റെസ്പോൺസ് ടീം (E R T ) അംഗങ്ങൾക്ക് ഒന്നാം ഘട്ട ഫിറ്റ്നസ് പരിശീലനം ആരംഭിച്ചു.
കൽപ്പറ്റ എൻ.എസ്.എസ് സ്കൂൾ ഗ്രൗണ്ടിലാണ് കായികമായുള്ള പരിശീലനം നൽകുന്നത്. 
കോവിഡ് മാനദണ്ഡം പാലിച്ച് 20 പേരടങ്ങിയ ഗ്രൂപ്പുകളാക്കി തിരിച്ചാണ് പരിശീലനം നൽകുന്നത്. 
വരും ദിവസങ്ങളിൽ ഓൺലൈനായും ക്ലാസുകൾ നൽകും.
ജില്ലയിലെ 16 യൂണിറ്റുകളിലെ (ഇ ആർ റ്റി) അംഗങ്ങൾക്കും
ഓൺലൈനായി തുടങ്ങിയ പരിശീലന പരിപാടികളുടെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ അജീഷ് നിർവ്വഹിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ 
ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശപ്രകാരം സെർച്ച് & റെസ്‌ക്യു ടീം പ്രാവർത്തികമാക്കുക എന്ന ലക്ഷ്യവുമായാണ് പൾസ് എമർജൻസി ടീം കേരള പരിശീലനത്തിനായി വേദികളൊരുക്കുന്നത്. സ്റ്റേറ്റ് പ്രസിഡന്റ് അഹമ്മദ് ബഷീർ, സെക്രട്ടറി സലീം കൽപ്പറ്റ, ട്രഷററും ട്രെയിനറുമായ ആനന്ദൻ പാലപ്പറ്റ , പിആർഒ ഷെരീഫ് മീനങ്ങാടി എന്നിവരാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *