ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ: ജില്ലയില്‍ നിന്നും 601 പേര്‍ പരീക്ഷയെഴുതും


Ad
ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ:

ജില്ലയില്‍ നിന്നും 601 പേര്‍ പരീക്ഷയെഴുതും
കൽപ്പറ്റ: ഈ മാസം 26 ന് നടക്കുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയ്ക്ക് ജില്ലയില്‍ നിന്നും 601 പേര്‍ പരീക്ഷയെഴുതും. ഇതില്‍ പ്ലസ് വണ്‍ , പ്ലസ് ടു തലത്തില്‍ ഫൈനല്‍ പരീക്ഷയും നടക്കും. പ്ലസ്ടുവിന് 290 പേരും പ്ലസ് വണ്ണിനു 311 പേരുമാണ് പരീക്ഷക്ക് ഇരിക്കുന്നത്. ഇതില്‍ 157 പുരുഷന്മാരും 444 സ്ത്രീകളുമാണ് പരീക്ഷയെഴുതുന്നത്. 147 എസ് ടി പഠിതാക്കളും, 28 എസ് സി പഠിതാക്കളും 2 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പഠിതാക്കളും 7 ഭിന്നശേഷി പഠിതാക്കളും പരീക്ഷ എഴുതുന്നുണ്ട്. വയനാട് ജില്ലയില്‍ നാല് പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. മാനന്തവാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കല്‍പ്പറ്റ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ . ആശാ വര്‍ക്കര്‍മാര്‍, പ്രീ പ്രൈമറി ടീച്ചര്‍മാര്‍, അങ്കണവാടി ഹെല്‍പ്പര്‍മാര്‍, വര്‍ക്കര്‍മാര്‍ , ദമ്പതികള്‍, പോലീസ്, എസ് ടി പ്രൊമോട്ടര്‍മാര്‍, ദിവസ വേതന തൊഴിലാളികള്‍, കച്ചവടക്കാര്‍ തുടങ്ങിയവരാണ് പരീക്ഷാര്‍ത്ഥികള്‍. രാവിലെ 10 മണി മുതല്‍ 12 .45വരെയാണ് പരീക്ഷാ സമയം 
26 ന് ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയില്‍ ആദ്യ ദിനം ഇംഗ്ലീഷാണ്. 27 ന് ഹിന്ദി, മലയാളം കന്നട, 28ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി 29ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി 30 പൊളിറ്റിക്കല്‍ സയന്‍സ്, 31 ന് ഇക്കണോമിക്‌സ്.  
ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയും 26 നാണ് ആരംഭിക്കുന്നത്. 10 മണി മുതല്‍ 12 മണി വരെയാണ് പരീക്ഷ സമയം. 26 ന് മലയാളം ഹിന്ദി കന്നട ലാംഗ്വേജ് പരീക്ഷ, 27 ന് ഇംഗ്ലീഷ് , 28 ന് ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്,29 ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി 30 ന് എക്കണോമിക്‌സ് 31ന് പൊളിറ്റിക്കല്‍ സയന്‍സ് എന്നിങ്ങനെയാണ് പരീക്ഷ. ഹയര്‍ സെക്കണ്ടറിയില്‍ നിലവിലുള്ള ഗ്രേഡിംഗ് സമ്പ്രദായം തന്നെയാണ്. തുല്യതാപരീക്ഷക്കും ബാധകമായിട്ടുള്ളത്. നിരന്തര മൂല്യനിര്‍ണയം, പ്രായോഗിക മൂല്യനിര്‍ണയം, ആന്ത്യന്തികമൂല്യനിര്‍ണയം എന്നിവ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഗ്രേഡിംഗ് സമ്പ്രദായം. കോവിഡ് മാനദണ്ഡങള്‍ പാലിച്ചാണ് പരീക്ഷ നടക്കുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *