May 2, 2024

സ്‌കൂട്ടറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍: രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു

0
20210720 172734.jpg
സ്‌കൂട്ടറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍: രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു

കല്‍പ്പറ്റ: പെരുംതട്ടയില്‍ നടത്തിയ വാഹന പരിശോധനക്കിടെ സ്‌കൂട്ടറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പെരുംതട്ട അറക്കല്‍ വീട്ടില്‍ എ കെ സിബി (20)യെ ആണ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാര്‍ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി, വി രജികുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും, കല്‍പ്പറ്റ സബ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീനും സംഘവും സംയുക്തമായി ഇന്നലെ രാത്രി പെരുംതട്ടയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കെ എല്‍ 01.സി ജി 8616 നമ്പര്‍ സ്‌കൂട്ടറില്‍ നിന്നും 2.17 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *