May 14, 2026

അർബൺ ബേങ്കിലെ കോഴ നിയമന വിവാദം : ഡിവൈഎഫ്ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു

0
f2907135-eef3-4436-bb6b-3ea81d01fbd9.jpeg
By ന്യൂസ് വയനാട് ബ്യൂറോ
അർബൺ ബേങ്കിലെ കോഴ നിയമന വിവാദം : ഡിവൈഎഫ്ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി : അർബൻ ബാങ്ക് നിയമനത്തിൽ കോഴ വാങ്ങിയ സുൽത്താൻ ബത്തേരി എം എൽ എ ഐ.സി.ബാലകൃഷ്ണൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ പ്രധിഷേധ സമരം നടത്തി. സുൽത്താൻ ബത്തേരി ബ്ലോക്കിന് കീഴിലെ യൂണിറ്റ്, മേഖലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
 ബത്തേരി ടൗണിൽ നടന്ന പ്രതിഷേധ സമരം ബ്ലോക്ക് സെക്രട്ടറി ലിജോജോണി ഉദ്ഘാടനം ചെയ്തു. നിധിൻ കെ.വൈ, അനീഷ്, സുർജിത്ത്, റിഷാദ് തുടങ്ങിയവർ സംസാരിച്ചു. മൂലങ്കാവിൽ നടന്ന പ്രതിഷേധം ബ്ലോക്ക് ട്രഷറർ അഹ്നസ് ബി.കെ ഉദ്ഘാടനം ചെയ്തു. സിബിൽ , ‌ ഷാരൂഖ്, സുജിത് തുടങ്ങിയവർ സംസാരിച്ചു. അമ്പലവയലിൽ നടന്ന പ്രതിഷേധ സമരം ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് കെ.ജി ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *