August 27, 2026

വയനാട് വന്യജീവിസങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

0
image-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് വന്യജീവിസങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

സുൽത്താൻബത്തേരി: വയനാട് വന്യജീവിസങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഒമ്പത്‌ വയസ്സുള്ള പെൺകടുവയാണ് ചത്തത്. തിങ്കളാഴ്ച രാവിലെയാണ് വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ചിൽപ്പെടുന്ന പൂച്ചക്കുളം വനഭാഗത്തുനിന്ന് കടുവയുടെ ജഡം കണ്ടെത്തിയത്. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. വയനാട് വന്യജീവി സങ്കേതം മേധാവി എസ്. നരേന്ദ്രബാബു, അസി. വൈൽഡ് ലൈഫ് വാർഡൻമാരായ കെ.പി. സുനിൽകുമാർ, രമ്യാ രാഘവൻ എന്നിവരുടെ മേൽനോട്ടത്തിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, ഡോ. അജേഷ് മോഹൻദാസ് എന്നിവർ കടുവയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *