September 24, 2026

ബത്തേരി ഗവ. കോളജ് ഉടൻ ആരംഭിക്കണം; കേരള സ്റ്റുഡന്റസ് കോൺഗ്രസ് (എം)

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി ഗവ. കോളജ് ഉടൻ ആരംഭിക്കണം; കേരള സ്റ്റുഡന്റസ് കോൺഗ്രസ് (എം) 

സുൽത്താൻ ബത്തേരി: ഗവ. കോളജ് ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റുഡന്റസ് കോൺഗ്രസ് (എം) വയനാട് ജില്ലാ നേതൃത്വ കൺവെൻഷൻ ആവശ്യപ്പെട്ടു. 2017 -18 ബഡ്ജറ്റിൽ അനുവദിച്ച കോളജ് ഇതുവരെ ആരംഭിക്കാത്തത് വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ജില്ലയൊടുള്ള കടുത്ത അവഗണനയാണെന്ന് യോഗം ആരോപിച്ചു. കേരള സ്റ്റുഡന്റസ് കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ് ഉദ്‌ഘാടനം ചെയ്തു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ജോർജ്കുട്ടി ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. സ്റ്റുഡന്റസ് കോൺഗ്രസ് (എം) ജനറൽ കൺവീനർ ആയി നിരുപം ശങ്കർ, ജോയിന്റ് കൺവീനർമാരായി ആഷ്‌ബിൻ ബാബു, അപ്പു ജോൺസൻ, പി എ ഫസൽ എന്നിവരെ തിരഞ്ഞെടുത്തു. കെ പി ജോസഫ്, ടി എസ് ജോർജ്ജ്, അഡ്വ.ഈശോ ചെറിയാൻ, ടോം ജോസ്, എബി പൂക്കൊമ്പിൽ, റെജി ഒലിക്കാരോട്ട്, ജയശ്രീ പി എം, കുര്യൻ ജോസഫ്, ഡെന്നി ആര്യപ്പള്ളി തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *