April 19, 2024

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജരാകണം – ജില്ലാ കലക്ടർ

0
20210730 213726.jpg
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; 

സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജരാകണം – ജില്ലാ കലക്ടർ
കൽപ്പറ്റ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ വകുപ്പ്, അര്‍ദ്ധ സര്‍ക്കാര്‍ കമ്പനി എന്നിവയിലെ ജീവനക്കാരെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഓഫീസുകളില്‍ ഹാജാരാകാന്‍ സാധിക്കാത്ത സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 11 ന് തങ്ങള്‍ താമസിക്കുന്ന ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറി മുമ്പാകെ ഹാജരാകാനാണ് നിര്‍ദ്ദേശം. ഇവരെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. അവശ്യ സര്‍വീസ് മേഖലയില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ ഒഴികെയുള്ളവരാണ് ഇത്തരത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ജോലിക്ക് നിയോഗിക്കപ്പെടുന്നത്.
ഗര്‍ഭിണികള്‍, ശാരീരിക വൈകല്യമുള്ളവര്‍, 2 വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ ഉള്ളവര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. എല്ലാ കാറ്റഗറിയിലുള്ള തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും ഉത്തരവ് ബാധകമാണ്. സി, ഡി കാറ്റഗറികളില്‍ നിന്നും ഇത്തരത്തില്‍ ജോലിക്കായി യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ പോലിസ് ഉദ്യോഗസ്ഥര്‍ തടയാന്‍ പാടില്ല.
വകുപ്പ് തലവന്‍മാര്‍ തങ്ങളുടെ കീഴിലുള്ളതും ഓഫീസ് ജോലിക്ക് നിയോഗിക്കാത്തതുമായ ഉദ്യോഗസ്ഥര്‍ അതത് തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാരുടെ മുമ്പാകെ ജോലിക്ക് ഹാജരായിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഇതു സംബന്ധിച്ച വിവരം ഇമെയില്‍ മുഖാന്തിരം ജില്ലാ അടിയന്തിര കാര്യ നിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. ഉത്തരവ് പാലിക്കാത്തവരെ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുമ്പാകെ അറിയിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news