May 8, 2024

ട്രൈബൽ വിഭാഗത്തിനുള്ള തൊഴിലുറപ്പ് പദ്ധതി വേതനം ഉടൻ ലഭ്യമാക്കണം; രാഹുൽ ഗാന്ധി എം.പി

0
Img 20210730 Wa0037.jpg
ട്രൈബൽ വിഭാഗത്തിനുള്ള തൊഴിലുറപ്പ് പദ്ധതി വേതനം ഉടൻ ലഭ്യമാക്കണം; രാഹുൽ ഗാന്ധി എം.പി

കൽപ്പറ്റ : ദാരിദ്ര്യ നിർമാർജനത്തിനായിട്ടുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ട്രൈബൽ വിഭാഗത്തിൻ്റെ വേതന കുടിശ്ശിക ഉടൻ പരിഹരിക്കണം എന്ന് രാഹുൽ ഗാന്ധി എം.പി.
ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനന്തമായി നീളുന്ന കോവിഡ് സാഹചര്യത്തിൽ ഏറെ പ്രയാസമനുവഭവിക്കുന്ന ആദിവാസികൾ ഉൾപ്പെടയുള്ള വരുടെ'' വേതനം കുടിശ്ശിക നിലവിലെ സാമ്പത്തിക വർഷത്തിൽ സാങ്കേതിക തകരാർ കാരണം മുടങ്ങുന്നത് അടിയന്തിരമായി ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. 
ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ദിശ പദ്ധതി നിർവഹണത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, 
ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന, പ്രധാൻ മന്ത്രി ഗ്രാമ സടക് യോജന, നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗാം , പ്രധാൻ മന്ത്രി ആവാസ് യോജന, സ്വച്ച് ഭാരത് മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ , MPLADS, MPLADS ഫ്ലഡ് വർക്ക്, തുടങ്ങി ജില്ലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ പ്രവർത്തന പൂരോഗതി യോഗത്തിൽ വിലയിരുത്തി. കോവിഡ് വ്യാപനം രൂക്ഷമാക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി. എല്ലാവരും വാക്സിനേറ്റ് ചെയ്യാനും പരമാവധി ജാഗ്രത പാലിക്കാനും നിർദ്ദേശിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും ജില്ലാ ഭരണകൂടത്തിനെയും അഭിനന്ദിച്ചു. 
കേന്ദ്ര പദ്ധതികളുടെ നിർവഹണം സമയ ബന്ധിതമായി പൂർത്തി കരിക്കാൻ നിർവഹണ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് രാഹുൽ ഗാന്ധി എം.പി അറിയിച്ചു.
ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള,
 ഐ.സി ബാലകൃഷ്ണൻ എം.എൽ എ, ടി സിദ്ധിക്ക് എം എൽ .എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്‌ സംഷാദ് മരക്കാർ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രേജക്ട് ഡയറക്ടർ പി. സി മജീദ്, എഡിഎം എൻ.ഐ ഷാജു തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *