May 14, 2026

ജനവാസകേന്ദ്രത്തിൽ കാട്ടാനശല്യം രൂക്ഷം ; ഒരു വീട് തകർത്തു

0
wild-elephant_710x400xt.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജനവാസകേന്ദ്രത്തിൽ കാട്ടാനശല്യം രൂക്ഷം ; ഒരു വീട് തകർത്തു 
പുൽപള്ളി :
പുൽപള്ളി വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങി ചീയമ്പം തേക്കുതോട്ടത്തിലൂടെ നാട്ടിലിറങ്ങിയ കാട്ടാന ഒരു വീട് തകർക്കുകയും ഒട്ടേറെ പേരുടെ  കൃഷികൾ നശിപ്പിക്കുകയും ചെയ്തു. ആനപന്തി കോളനിയിലെ നൗഫലിന്റെ കുടിലാണു രാത്രി ആന തകർത്തത്. നൗഫലും ഭാര്യ സുനിയും രണ്ടു കുട്ടികളും കുടിലിലുണ്ടായിരുന്നു. അർധ രാതിയോടെയാണ് കോളനിയിൽ ആനയെത്തിയത്. വീടിന്റെ കഴുക്കോൽ വലിച്ചൊടിക്കുന്ന ശബ്ദം കേട്ടുണർന്ന നൗഫലിന്റെയും ഭാര്യയുടെയും നിലവിളി കേട്ടുണർന്ന അയൽക്കാർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ തുരത്തി. അവിടെ നിന്നിറങ്ങിയ ആന പിന്നീട് ചിയമ്പം പള്ളിപ്പടിയിലെത്തി പരിസരത്തെ കൃഷിയിടങ്ങളിൽ കയറിയിറങ്ങി. ആന കിലോമീറ്ററുകളോളം നാട്ടിലൂടെ സഞ്ചരിച്ചു നേരം പുലർന്നതോടെ വനത്തിലേക്ക് മടങ്ങി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *