മാനസയുടെയും രഖിലിന്റെയും പോസ്റ്റ്മോര്‍ട്ടം ഇന്ന്, തോക്ക് കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം


Ad
എറണാകുളം : കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെയും കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിള്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെവിടുന്ന് കിട്ടിയെന്ന് പൊലീസ് അന്വേഷണം തുടങ്ങി.

അതേസമയം ക്രൂരമായ കൊലപാതകത്തിന്റെ നടുക്കത്തിലാണ് കണ്ണൂരിലെ നാറാത്ത്, മേലൂര്‍ ഗ്രാമങ്ങള്‍. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട മാനസയും രഖിലും അടുത്ത സുഹൃത്തുക്കളായെങ്കിലും വൈകാതെ അകലുകയായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *