April 26, 2024

ജില്ലയില്‍ 530 പേര്‍ക്ക് കൂടി കോവിഡ് ; 525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
070821 Ts Covid Genetic Feat.jpg
ജില്ലയില്‍ 530 പേര്‍ക്ക് കൂടി കോവിഡ് ; 525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.29
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (31.07.21) 530 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 407 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.29 ആണ്. 525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77243 ആയി. 70934 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5457 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4028 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
മേപ്പാടി 56, നെന്മേനി 54, പനമരം 53, അമ്പലവയൽ 41, മാനന്തവാടി 30, കൽപ്പറ്റ 25, ബത്തേരി 23, നൂൽപ്പുഴ 22, പടിഞ്ഞാറത്തറ വൈത്തിരി 20 വീതം, തൊണ്ടർനാട് 19, കണിയാമ്പറ്റ18, വെള്ളമുണ്ട 17, എടവക, മീനങ്ങാടി, മുട്ടിൽ 15 വീതം, പുൽപ്പള്ളി 14, തവിഞാൽ 11, കോട്ടത്തറ, പൂതാടി, തരിയോട് 10 വീതം, മുള്ളൻകൊല്ലി 8, മൂപ്പൈനാട് 7, തിരുനെല്ലി, വെങ്ങപ്പള്ളി സ്വദേശികളായ ആറു പേർ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. ഇതര സംസ്‌ഥാനത്തു നിന്നെത്തിയ 5 തമിഴ്നാട് സ്വദേശികൾക്കും രോഗം സ്‌ഥിരീകരിച്ചു.
*407 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിലായിരുന്ന 28 പേർ, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 379 പേരുമാണ് രോഗമുക്തരായത്.
*1391 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (31.07.21) പുതുതായി നിരീക്ഷണത്തിലായത് 1391 പേരാണ്. 1157 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 15185 പേര്‍. ഇന്ന് പുതുതായി 205 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4048 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 601552 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 550201 എണ്ണത്തിന്റെ ഫലം ലഭിച്ചു. 472958 പേര്‍ നെഗറ്റീവും 77243 പേര്‍ പോസിറ്റീവുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *