എം എസ് എഫ് നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് “വിദ്യാർത്ഥി പ്രക്ഷോഭം” നയിക്കും


Ad
എം എസ് എഫ് നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് “വിദ്യാർത്ഥി പ്രക്ഷോഭം” നയിക്കും

കൽപ്പറ്റ: വയനാട് ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടാത്ത പ്രശ്നമായി തുടരുകയാണ്. വിദ്യാഭ്യാസ പ്രരശ്നങ്ങൾ ഉയർത്തി എം എസ് എഫ് നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് “വിദ്യാർത്ഥി പ്രക്ഷോഭം” നയിക്കാനാെരുങ്ങുന്നു. 

ഡിഡിഇ, ഡിഇഒ തസ്തികകളിൽ ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ട ഇടങ്ങളിൽ ജില്ലയിൽ മിക്കപ്പോഴും ആളൊഴിഞ്ഞ കസേരയാണ് ഉണ്ടാവാറുള്ളത്. ഇതിനെതിരെ പലപ്പോഴും നമുക്ക് സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്. സമരങ്ങളുടെ തുടർച്ചയെന്നോണം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന് നാഥനുണ്ടാകണമെന്നും ജില്ലയിൽ ഉന്നത പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർഥികൾക്കും വിശിഷ്യ ആദിവാസി വിദ്യാർഥികൾക്കും ഉന്നത പഠനത്തിന് അവസരം ഒരുക്കണമെന്നും കാര്യക്ഷമമായ വിദ്യാഭ്യാസ മുന്നേറ്റത്തിന് ജില്ലയിൽ വിദ്യാഭ്യാസ ജില്ല-ഉപജില്ല വിഭജനങ്ങൾ ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് എം എസ് എഫ് ആഗസ്റ്റ് 24 ന് രാവിലെ 10 മണിക്ക്‌ വയനാട് കലക്ടറേറ്റിലേക്ക് “വിദ്യാർത്ഥി പ്രക്ഷോഭം” നയിക്കും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *