മില്ല് മുക്ക് കുറുമണി റോഡ് അഡ്വ ടി സിദ്ധീഖ് എം എൽ എ സന്ദർശിച്ചു


Ad

കൽപ്പറ്റ: മണ്ഡലത്തിലെ കുപ്പാടിത്തറ മില്ല് മുക്ക്  കുറുമണി റോഡ് അഡ്വ ടി സിദ്ധീഖ്‌ എം എൽ എ സന്ദർശിച്ചു. വർഷങ്ങളയി പൊട്ടി പൊളിഞ്ഞു ഗതാഗതം ദുഷ്കരമായ ഒരു റോഡാണിത് 2018 പ്രളയകാലത്ത് മന്ത്രി സുനിൽ കുമാർ അടക്കമുള്ളവർ സന്ദർശിച്ചതാണ്. എന്നാൽ ഇന്ന് വരെയും അറ്റകുറ്റ പണികൾ പോലും നടത്താൻ സർക്കാരിന് കഴിഞ്ഞട്ടില്ല. മുഖ്യമന്ത്രിയുടെ റീബിൽഡ് കേരളയിൽ ഉൾപെടുത്തി ഫണ്ട്‌ അനുവദിച്ചിട്ടും ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇത് ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ദുരിതത്തിലാക്കിയിരിക്കുകയാണ് ഈ പ്രദേശം നേരിട്ട് സന്ദർശിച്ചത് കാര്യങ്ങൾ വിലയിരുത്തുകയും അടിയന്തിര ഇടപടലുകളും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ പികെ അബ്ദുറഹിമാൻ, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ്‌ ഗിരിജ കൃഷ്ണ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല റംളത്, മെമ്പർമാരായ ബഷീർ ഇ, അനീഷ്‌, യുഡിഎഫ് നേതാക്കളായ ജി ആലി, ജോണി നന്നാട്ട്, സി ഇ ഹാരിസ്, രഘു നാഥൻ, യൂത്ത് കോൺഗ്രസ്‌ നേതാവ് ജെസ്‌വിൻ തുടങ്ങിയവർ അനുഗമിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *