ആംബുലന്‍സ് പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തി; വാഹനങ്ങള്‍ക്കെതിരെ നടപടി


Ad
കല്‍പ്പറ്റ: 'ഓപ്പറേഷന്‍ റെസ്‌ക്യൂ'വില്‍ ആംബുലന്‍സുകളില്‍ നടത്തിയ പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടി. അനധികൃതമായി രൂപമാറ്റം വരുത്തുകയും ആംബുലന്‍സുകള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു എന്നുമുള്ള പരാതിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടന്ന ആംബുലന്‍സ് പരിശോധനയില്‍ പല തരത്തിലുള്ള അപാകതകളാണ് കണ്ടെത്തിയത്. റോഡ് നികുതി അടക്കാത്തതും, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്തതും, അനുവദനീയമല്ലാത്ത ലൈറ്റുകള്‍ പിടിപ്പിച്ചതും, അനുവദനീയമല്ലാത്ത കൂളിംഗ് ഫിലിം പിടിപ്പിച്ചതും തുടങ്ങിയ അപാകതകള്‍ ഉള്ള വാഹനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. രോഗികളുമായി പോകുന്ന വാഹനങ്ങളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കായിരുന്നു. ഈ വിഷയത്തില്‍ തുടര്‍ന്നും കര്‍ശനമായ പരിശോധന ഉണ്ടായിരിക്കുന്നതാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ കെ കെ സുരേഷ്‌കുമാര്‍, ആര്‍ ടി ഒയുടെ ചാര്‍ജുള്ള സാജു ബക്കര്‍ എന്നിവര്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *