August 31, 2026

ജില്ലയില്‍ ഇന്ന് 1151 പേര്‍ക്ക് കൂടി കോവിഡ്

0
images-6.jpeg
By ന്യൂസ് വയനാട് ബ്യൂറോ
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.86
വയനാട് ജില്ലയില്‍ ഇന്ന്  1151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 643 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്   21.86 ആണ്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 98316 ആയി. 88514 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8729 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍  7101 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പൂതാടി 110,  അമ്പലവയല്‍,  നൂല്‍പ്പുഴ 84 വീതം, കല്‍പ്പറ്റ 74,  നെന്‍മേനി 73, ബത്തേരി 67,  എടവക 62, മീനങ്ങാടി 58, മുട്ടില്‍ 56, മാനന്തവാടി 51, കണിയാമ്പറ്റ 50, തവിഞ്ഞാല്‍ 43, വെള്ളമുണ്ട 37,  പുല്‍പ്പള്ളി,  തിരുനെല്ലി 31 വീതം, മേപ്പാടി,  പടിഞ്ഞാറത്തറ,  പനമരം 30 വീതം, മുള്ളന്‍കൊല്ലി 27, മൂപ്പൈനാട് 23,  തരിയോട്,  വൈത്തിരി 20 വീതം, വെങ്ങപ്പള്ളി 18, തൊണ്ടര്‍നാട് 17, കോട്ടത്തറ 13, പൊഴുതന 10, കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഇതര സംസ്ഥാനത്തുനിന്നും വന്ന ഒരു തമിഴ്‌നാട് സ്വദേശിക്കും  രോഗബാധ  സ്ഥിരീകരിച്ചു.
643 പേര്‍ക്ക് ഇന്ന് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 44 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 599 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
2098 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (01.09.21) പുതുതായി നിരീക്ഷണത്തിലായത് 2098 പേരാണ്. 1270 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 21736 പേര്‍. ഇന്ന് പുതുതായി 171 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.  ജില്ലയില്‍ നിന്ന് 5132 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 703859 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 694997 എണ്ണത്തിന്റെ ഫലം ലഭിച്ചു. 596681 പേര്‍ നെഗറ്റീവും 98316 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *