July 14, 2026

ശോഭയുടെ കൊലയാളികൾ ഇപ്പോഴും അറസ്റ്റ് ചെയ്യപ്പെടാത്തത് അഭ്യന്തരവകുപ്പിന്റെ പരാജയം; പി ജമീല

0
IMG-20210901-WA0098.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കാട്ടിക്കുളം കുറുക്കൻ മൂല കോളനിയിലെ ആദിവാസി യുവതി ശോഭയുടെ കൊലയാളികളെ പിടികൂടാത്തത് ഭരണകൂടത്തിന്റെയും ആഭ്യന്തര വകുപ്പിന്റെയും പരാജയവും ആദിവാസി സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി പി ജമീല കൊലപാതകം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച്‌വ്യകതമായ സൂചനകൾ ഉണ്ടായിട്ടും കൃത്യമായ അന്വേഷണവും തെളിവെടുപ്പും നടത്താതെ ലോക്കൽ പോലീസും ഇപ്പോൾ ക്രൈംബ്രാഞ്ചും ഉരുണ്ടു കളിക്കുന്നത് പ്രതികൾക്കുള്ള രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്നും കൊല്ലപ്പെട്ട ശോഭയുടെ കുടുംബത്തെ സന്ദർശിച്ചു കൊണ്ട് നടത്തിയ പ്രസ്താവനയിൽ അവർ ആരോപിച്ചു. അന്വേഷണം കാര്യക്ഷമമാക്കാൻ വേണ്ടിയുള്ള സമരങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അവർ പറഞ്ഞു. വിമൺ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് സൽമ ശറഫുദ്ധീൻ, എസ് ഡി പി ഐ മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് ബബിത ശ്രീനു എന്നിവരും കൂടെയുണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *