വിദഗ്ധ സംഘം വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ചു


Ad
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിനായി അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി, കമ്മ്യുണിറ്റി മെഡിസിൻ വിഭാഗങ്ങൾ തുടങ്ങുന്നതിനായി ഗവ നഴ്സിംഗ് കോളേജ് കെട്ടിടത്തിൽ ആവശ്യമായ സ്ഥല സൗകര്യവും മറ്റ് അനുബന്ധ സംവിധാനങ്ങളും പരിശോധിക്കുന്നതിനായാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ അസി പ്രൊഫർ സർമാരായ ജെൻസി ജോർജ്ജ്, ജൗഹർ, മുഹമ്മദ് അഷ്റഫ്, ബിൻസു വിജയൻ എന്നിവർ സ്ഥലം സന്ദർശിച്ചത്. പ്രാഥമികമായി കെട്ടിടം അനുയോജ്യമാണെന്ന് സംഘം വിലയിരുത്തി. കൂടുതലായി ഏർപ്പെടുത്തേണ്ട ആവശ്യത്തിനുള്ള ഉപകരണങ്ങൾ, ഫർണ്ണിച്ചറുകൾ എന്നിവയെ കുറിച്ച് നിർദ്ദേശം നൽകി.സംഘത്തിന്റെ റിപ്പോർട്ട് മെഡിക്കൽ എഡ്യുക്കേഷൻ  ഡയറക്ടർക്ക് നൽകുമെന്നും ഉടൻ തന്നെ ആദ്യ ബാച്ചിന് പ്രവേശനം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ: കെ കെ മുബാറക്ക് പറഞ്ഞു. ബ്ളോക്ക് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, സൂപ്രണ്ട് ഡോ: ദിനേഷ് കുമാർ, ആർ എം ഒ ഡോ: സി സക്കീർ എന്നിവർ സംഘത്തെ അനുഗമിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *