April 26, 2024

വാരിയന്‍കുന്നത്തിനെതിരെയുള്ള പരാമര്‍ശം ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കി

0
Img 20210901 Wa0128.jpg
മാനന്തവാടി: സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലീബാന്‍ നേതാവായി ഉപമിച്ച ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി. 

ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ് സി.പി മുഹമ്മദാലിയാണ് മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മലബാര്‍-സ്വാതന്ത്യ സമര പോരാട്ടങ്ങളുടെ നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അപമാനിക്കുന്നതിലൂടെ മതസ്പര്‍ധയുണ്ടാക്കിയതായും ചക്കിപറമ്പന്‍ കുടുംബപരമ്പരയെ അപമാനിച്ചതായും സി പി മുഹമ്മദാലി പറഞ്ഞു. അഭിഭാഷകരുമായി ആലോചിച്ച് കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *