April 25, 2024

പൃഥ്വിക്കും ആഷിഖിനും വാഴപ്പിണ്ടി ജ്യൂസ് നിർദേശിക്കുന്നു’; പരിഹസിച്ച് ടി. സിദ്ദിഖ് എംഎൽഎ

0
Img 20210902 Wa0002.jpg
മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയിൽ നിന്ന് സംവിധായകൻ ആഷിക് അബുവും നടൻ പൃഥ്വിരാജും പിന്മാറിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എം.എല്‍.എയുമായ ടി സിദ്ദീഖ്. ഇരുവര്‍ക്കും വാഴപ്പിണ്ടി ജ്യൂസ്‌ നിർദ്ദേശിച്ച സിദ്ദീഖ് അത് തയ്യാറാക്കുന്ന വിധവും വിശദീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിദ്ദീഖ് പൃഥ്വിരാജിനും ആഷിഖ് അബുവിനുമെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്.
'വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാമെന്നും. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥ്വിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു'- ടി സിദ്ദീഖ് പറഞ്ഞു.
വാരിയംകുന്നന്‍' സിനിമയില്‍ നിന്നും നിർമാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പിന്മാറുന്നത് എന്നാണ് സംവിധായകൻ ആഷിക് അബുവും നടൻ പൃഥ്വിരാജും വിശദീകരിച്ചത്. 2020 ജൂണിലാണ് സിനിമ പ്രഖ്യാപിച്ചത്.
സിനിമയുടെ പേരിൽ പൃഥ്വിരാജ് സൈബർ ആക്രമണത്തിന് വിധേയമായിരുന്നു. 'ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് 'മലയാള രാജ്യം' എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു' എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്‍റെ പോസ്റ്റ്. മലബാർ വിപ്ലവചരിത്രത്തിന്‍റെ നൂറാംവാർഷികത്തിൽ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.
എന്നാൽ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ സിനിമയിൽ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൈബർ ആക്രമണങ്ങൾ ബാധിക്കില്ലെന്നായിരുന്നു ആഷിക് അബുവിന്‍റെ പ്രതികരണം. ഇതേ പ്രമേയത്തിൽ പി.ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും അലി അക്ബറും സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *