April 24, 2026

മലമുകളിലേക്ക് കടന്ന് കളഞ്ഞ വിദ്യാർത്ഥിനിക്കും യുവാവിനുമായി തിരച്ചിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മലമുകളിലേക്ക്  കടന്ന് കളഞ്ഞ വിദ്യാർത്ഥിനിക്കും യുവാവിനുമായി തിരച്ചിൽ
 വെള്ളമുണ്ട: പൊലീസ് സ്​റ്റേഷൻ പരിധിയിൽനിന്നു കഴിഞ്ഞ ഞായറാഴ്ച കാണാതായ 13 വയസ്സുകാരി വിദ്യാർഥിനിക്കായി തിരച്ചിൽ തുടരുന്നു. കോളനിയിലെ വിവാഹിതനായ യുവാവിനെയും വിദ്യാർഥിനിക്കൊപ്പം കാണാതായിരുന്നു. തൊട്ടടുത്ത ദിവസം വീടിനടുത്ത മലമുകളിൽ ദൂരെനിന്നും കോളനിവാസികൾ ഇവരെ കണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിന്നിടി വർ ചൊവ്വാഴ്ച യുവാവി‍ൻെറ വീട്ടിൽ രാത്രിയിലെത്തി പുലർച്ചെ സ്ഥലംവിട്ടതായാണ് വിവരം. കൈയിൽ മൊബൈൽ ഫോണോ ആവശ്യത്തിന് വസ്ത്രങ്ങളോ ഇല്ലാതെയാണ് ഇവരെ കാണാതായിരിക്കുന്നത്. പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *