April 25, 2026

ചന്ദന തടികൾ കടത്താൻ ശ്രമിച്ച യുവാവിനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു; ഇന്ന് കോടതിയിൽ ഹാജരാക്കും

0
IMG-20210902-WA0051.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ: മുത്തങ്ങയിൽ നിന്നും ചന്ദനമര തടികൾ കടത്തിയ ഞണ്ടന്‍കൊല്ലി കോളനിയിലെ കുട്ടൻ എന്ന യുവാവിനെ വനവകുപ്പ് കസ്റ്റഡിയിൽ എടുത്തു. നൂല്‍പ്പുഴ ആദിവാസി കോളനിക്ക് സമീപത്ത് നിന്ന് 53 സെന്റീമീറ്റര്‍ നീളമുള്ള ചന്ദന മരത്തടികൾ കടത്തിയതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത് . ഇതുമായി ബന്ധപ്പെട്ട് മുൻപ് കാടംകൊല്ലി കോളനിയിലെ സുഭാഷ് എന്ന യുവാവിനെ വനവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ധാരാളം പ്രതിഷേധമുണ്ടായിരുന്നു. ഇയാളുടെ ജീപ്പില്‍ നിന്നാണ് ചന്ദന തടികള്‍ കണ്ടെത്തിയത്. മുത്തങ്ങ ഫോറസ്റ്റ് റെയിഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് സുബാഷിനോടുള്ള വൈരാഗ്യം മൂലം കുട്ടനെ ഉപയോഗിച്ച് ചന്ദനം ജീപ്പില്‍ കൊണ്ടുവെച്ചതാണെന്നും പറയുന്നു. പിടികൂടിയ കുട്ടനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *