വെള്ളമുണ്ടയിൽ യുവാവിനെ അയൽ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്തി


Ad
മാനന്തവാടി: വെള്ളമുണ്ട എട്ടേന്നാലിൽ അയൽ വീട്ടിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുന്നത്തുവീട്ടിൽ വിജയൻ (43) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. സമിപമുള്ള ആലഞ്ചേരി മുക്കിലുള്ള വീട്ടിലാണ് സംഭവം നടന്നത്. ഈ വീട്ടിൽ യുവതിയും അമ്മയും രണ്ടു മക്കളുമാണ് താമസിച്ചുവന്നിരുന്നത്. ഏറെനാളായി ഭർത്താവുമായി ബന്ധം വേർപിരിഞ്ഞാണ് യുവതി കഴിഞ്ഞിരുന്നത്. 
യുവതിയുടെ അമ്മയും മക്കളും പുൽപ്പള്ളിയിലുള്ള ബന്ധുവീട്ടിൽ ആയിരുന്നു. മറ്റൊരാവശ്യത്തിന് പുറത്ത് പോയി തിരച്ചു വന്നപ്പോൾ ആണ് വിജയനെ മരിച്ച നിലയിൽ കണ്ടത്. മരണപ്പെട്ട യുവാവുമായി ഇവർ അടുപ്പത്തിലായിരുന്നു എന്നാണ് പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാഴവറ്റ സ്വദേശിയായ ഇദ്ദേഹം യുവതിയുടെ വീട്ടിലാണ് താമസിച്ചു വരുന്നത്. മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോലീസ് തുടർ അന്വേഷണം നടത്തിവരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *