April 25, 2026

ആനക്കൊമ്പും മാന്‍കൊമ്പും പുലിനഖവും കത്തിച്ച് നശിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ഗൂഡലൂർ: വനംവകുപ്പിന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ്, മാന്‍കൊമ്പ്, പുലിപ്പല്ല്, പുലിനഖം എന്നിവ കത്തിച്ച് നശിപ്പിച്ചു. ഗൂഡല്ലൂര്‍, ഓവേലി, പന്തല്ലൂര്‍, ചേരമ്പാടി, ബിതര്‍ക്കാട് തുടങ്ങിയ റേഞ്ചുകളില്‍ നിന്നും സ്വാഭാവികമായി വനത്തില്‍ നിന്നും ലഭിച്ചതും കേസുകള്‍ കഴിഞ്ഞതുമായ കൊമ്പുകളാണു കത്തിച്ചത്. മാന്‍ കൊമ്പ് 27, കടമാന്‍ കൊമ്പ് 24 കിലോഗ്രാം, പുലിപ്പല്ല് 4, പുലിനഖം 18, ആനക്കൊമ്പ് 22 എന്നിവയാണു മാക്കംമൂലയിലെ വനം വകുപ്പ് ഓഫിസീനു മുന്‍പില്‍ ഗൂഡല്ലൂര്‍ ഡി.എഫ്.ഒ കൊമ്മു ഓംങ്കാറിന്റെ സാന്നിധ്യത്തില്‍ കത്തിച്ചു നശിപ്പിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *