April 25, 2024

റേഷൻ കാർഡ് സ്മാർട്ടാവുന്നു. തെറ്റുകൾ തിരുത്താൻ അവസരം

0
Img 20210903 062649.jpg
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തണം
സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കി വിതരണം ചെയ്യാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ നിലവിലെ റേഷന്‍ കാര്‍ഡില്‍ പേര്, വയസ്സ്, ലിംഗം, ബന്ധം, തൊഴില്‍, ഫോണ്‍ നമ്പര്‍, വിലാസം എന്നിവയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മരിച്ചവരുണ്ടെങ്കില്‍ കാര്‍ഡില്‍ നിന്നു മാറ്റണം.  സ്മാര്‍ട്ട് കാര്‍ഡ് ഒരുക്കുന്നതിനു മുന്‍പ് റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ വ്യക്തവും ക്യത്യവുമാക്കേണ്ടതിനാല്‍ ഇത്തരം അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനായി സെപ്തംബര്‍ 30 നകം അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: വൈത്തിരി താലൂക്ക്   04936-2555222,  9188527405, സു.ബത്തേരി താലൂക്ക് 04936-220213,   9188527407, മാനന്തവാടി താലൂക്ക്   – 04935-240252,  9188527406.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *