ഡി.സി.സി പ്രസിഡൻ്റായിഎൻ.ഡി. അപ്പച്ചൻ നാളെ ചുമതലയേൽക്കും


Ad
ഡി.സി.സി പ്രസിഡൻ്റായിഎൻ.ഡി. അപ്പച്ചൻ നാളെ ചുമതലയേൽക്കും
കൽപറ്റ: വയനാട് ജില്ല കോൺഗ്രസ് അധ്യക്ഷനായി മുതിർന്ന നേതാവ് എൻ.ഡി. അപ്പച്ചൻ ശനിയാഴ്ച ചുമതല ഏറ്റെടുക്കും. രാവിലെ ജില്ല കോൺഗ്രസ് ഓഫിസിൽ നടക്കുന്ന ചടങ്ങിലാണ് സ്ഥാനാരോഹണം. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. രണ്ടാം തവണയാണ് അപ്പച്ചൻ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുന്നത്. 1991ൽ സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് ആദ്യം അധ്യക്ഷപദവിയിൽ എത്തിയത്. തുടർച്ചയായ 10 വർഷം പദവിയിൽ തുടർന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *