കോവിഡ് നീലഗിരിയിൽ കർശന നടപടി: മലയാളികൾ പ്രതിസന്ധിയിൽ.


Ad
നീലഗിരിയിൽ കർശന നടപടി: മലയാളികൾ പ്രതിസന്ധിയിൽ.
താളൂർകോവിഡ് നിയന്ത്രണത്തിന് ഭാഗമായി നീലഗിരി ജില്ലയിൽ കർശന പരിശോധന. വയനാട്ടിൽനിന്ന് എത്തുന്നവരോട് ഒരു ദാക്ഷിണ്യവുമില്ലാതെ ശക്തമായ നടപടികൾ എടുക്കുകയാണ്. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കക്കുണ്ടി, പാട്ടവയൽ, താളുർ , നമ്പ്യാർകുന്ന് എന്നിവയാണ് തമിഴ്നാട്ടിൽ നിന്നും വയനാട്ടിലേക്ക് കിടക്കുന്ന പ്രധാന ചെക്ക്പോസ്റ്റുകൾ. എല്ലായിടത്തും വയനാട്ടിൽ നിന്നും ആളുകൾ പോകുന്നതിനെ തടയുകയാണ്. ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് നിയമങ്ങൾ കർശനമാക്കുന്നത്. അയ്യൻകൊല്ലി ,എരുമാട് ഭാഗങ്ങളിൽനിന്നും സുൽത്താൻ ബത്തേരി താലൂക്കിലെ വിവരങ്ങളിലേക്ക് ജോലിക്ക്  നിരവധിയാളുകൾ രാവിലെ ചെക്പോസ്റ്റ് കടന്ന് വരുന്നുണ്ട്. വൈകിട്ട് തിരിച്ചു വരുമ്പോൾ അങ്ങോട്ട് കയറ്റി വിടാൻ മടിക്കുകയാണ്. തമിഴ്നാട് അതിർത്തിയിൽ താമസിക്കുന്ന നൂറുകണക്കിന് മലയാളികൾ ഇതോടെ പ്രതിസന്ധിയിലാണ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *