April 26, 2024

ചരിത്രമുറങ്ങുന്ന തരിയോട് നിന്നും യുവ സംവിധായകൻ നിർമൽ ബേബിക്കൊപ്പം

0
Img 20210902 Wa0095.jpg
തരിയോട് എന്ന നാടിന്റെ ഖനന ചരിത്രം തേടി വർഷങ്ങളോളം പ്രയത്നിച്ച നിർമൽ ബേബി ഇന്ന് വലിയൊരു സംവിധായകനാണ്. നാടിന്റെ ചരിത്രമായ സ്വർണ ഖനനത്തെ കുറിച്ച് പഠിച്ച് ഡോക്യുമെന്ററിയാക്കി രാജ്യാന്തര പുരസ്കാരവും സംസ്ഥാന പുരസ്കാരവും നേടി അഭിമാനത്തിന്റെ നിറവിൽ നിൽക്കുകയാണ് പുതുപ്പറമ്പിൽ ബേബിയുടെയും ലില്ലിയുടെയും മകനായ നിർമൽ ബേബി 
*'തരിയോട്'*
സംവിധായകൻ നിർമ്മൽ ബേബിയുമായി ന്യൂസ് വയനാട് പ്രതിനിധി അങ്കിത വേണുഗോപാൽ നടത്തിയ അഭിമുഖം

▫️എന്തുകൊണ്ടാണ് സ്വർണ്ണഖനനം തന്നെ തിരഞ്ഞെടുക്കാൻ ഉണ്ടായ കാരണം? മറ്റ് പല വിഷയങ്ങളും ഉണ്ടല്ലോ?

വളരെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് സ്വർണ്ണ ഖനനമെന്നത്. തരിയോടിലും വയനാട്ടിലെ മറ്റു പല ഭാഗത്തും സ്വർണ്ണ ഖനനത്തിനായി ധാരാളം കാടുകൾ നശിപ്പിച്ചിരുന്നു. ധാരാളം മരങ്ങൾ മുറിയ്‌ക്കുകയും മലകളിൽ ധാരാളം ഖനികൾ ഉണ്ടാക്കുകയും ചെയ്‌തു. അധികമാർക്കും അറിയാത്ത ഈ ചരിത്രങ്ങൾ എല്ലാവരിലേയ്‌ക്കും എത്തിക്കാൻ വേണ്ടിയാണ് ഈ ഡോക്യുമെന്ററി ചെയ്‌തത്‌. ഭാവിയിൽ ഇതൊരു വലിയ ഫീച്ചർ ഫിലിം ആക്കാനുള്ള ചർച്ചകളും നടന്നു വരുന്നുണ്ട്.
▫️ഡോക്യുമെന്ററി ടീമിനെ കുറിച്ച് എന്താണ് നിർമ്മലിന് പറയാനുള്ളത്?
വളരെ സപ്പോർട്ടീവ് ആയ ടീം തന്നെയാണ് എനിക്ക് ലഭിച്ചത്. എന്റെ സഹോദരിയായ ബേബി ചൈതന്യയാണ് ഡോക്യൂമെന്ററിയുടെ നിർമ്മാണം. മാത്യു എം. തോമസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ക്യാമറ കൈകാര്യം ചെയ്തിരിയ്ക്കുന്നത് മിഥുൻ ഇരവിലും, ഷോബിൻ ഫ്രാൻസിസുമാണ്. ചില അഡീഷണൽ ഷോട്സ് ഷാൽവിൻ കെ. പോളും അശ്വിൻ ശ്രീനിവാസനുമാണ് ചെയ്‌തിരിക്കുന്നത്‌. ചില സന്ദർഭങ്ങളിൽ ഞാനും ക്യാമറ കൈകാര്യം ചെയ്തിരുന്നു. എഡിറ്റിംങ്ങും ഞാൻതന്നെയാണ്. വി. നിഷാദ്, അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ എന്നിവരാണ് അസ്സോസിയേറ്റ് ഡയറക്‌ടേഴ്‌സ്. ആര്ട്ട് ഡയറക്ടർ സനിത A T, സൗണ്ട് റെക്കോർഡിസ്റ്റ് രാജീവ് വിശ്വംഭരൻ, ട്രാൻസ്‌ലേഷൻ ആൻഡ് സബ്‌ടൈറ്റിൽസ്: നന്ദലാൽ ആർ, സെൻസർ സ്ക്രിപ്റ്റ്: സി. എസ്. അജിത്ത്
▫️ഡോക്യുമെന്ററിയിലെ സംഗീതസംവിധാനത്തെക്കുറിച്ച്‌ ഏറെ ആകാംഷയുണ്ട് ! അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് ?  
ഡോക്യൂമെന്ററിയുടെ പശ്ചാത്തല സംഗീതം രചിച്ചത് ബ്രിട്ടീഷ് മ്യൂസിക് ഡയറക്ടർ ആയ ഒവൈൻ ഹോസ്‌കിൻസ് ആണ്. ബ്രിട്ടീഷ്,ഇന്ത്യയാണ് ഡോക്യൂമെന്ററിയിലെ പ്രധാന പശ്ച്ചാത്തലം. അതിനാലാണ് ഒരു ബ്രിട്ടീഷ് മ്യൂസിക് ഡയറക്ടറെ തിരഞ്ഞെടുത്തത്. ശബ്ദ വിവരണത്തിൽ നാഷണൽ ഫിലിം അവാർഡ് നേടിയിട്ടുള്ള പ്രൊഫസർ അലിയാർ സാറിന്റെ വിവരണം തന്നെയായിരിയ്‌ക്കും ചിത്രത്തെ കൂടുതൽ ഭംഗിയാക്കുന്നത്.
▫️ഫിലിമിൽ മറ്റേതൊക്കെ മേഖലയിലാണ് നിർമ്മൽ പ്രവർത്തിച്ചിട്ടുള്ളത്  
ഡിഗ്രി പഠനത്തിന് ശേഷം 2015 ൽ ഞാൻ grotek institute of film technology ൽ Film Editing & DI ൽ ഡിപ്ലോമ ചെയ്തിരുന്നു. ശേഷം Kerala State Film Development Corporation ൽ എഡിറ്റിംഗ് അസിസ്റ്റന്റായി പ്രാക്റ്റീസ് ചെയ്യുന്ന സമയത്ത് നല്ല കുറച്ച് സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞു. കൂടാതെ ധാരാളം ഷോർട് ഫിലിമുകളും പരസ്യ ചിത്രങ്ങളും എഡിറ്റ് ചെയ്തിരുന്നു. 2016 ൽ മിറർ ഓഫ് റിയാലിറ്റി, മാറ്റം ദി ചേഞ്ച് എന്നീ രണ്ട്‌ ഷോർട് ഫിലിമുകൾ ഞാൻ സംവിധാനം ചെയ്തിരുന്നു. അവ പിന്നീട് 2020 ൽ ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തിരുന്നു. അവ ചില ഇന്റർനാഷണൽ ഫിലിം ഫെസ്ടിവലുകളിലേക്ക് സെലക്ട് ചെയ്തിരുന്നു. ജെസ്സൻ ജോസഫ് സംവിധാനം ചെയ്‌ത്‌ 2019 ൽ പുറത്തിറങ്ങിയ കലിപ്പ് എന്ന സിനിമയിൽ അസോസിയേറ്റ് എഡിറ്റർ ആയിരുന്നു. കൂടാതെ 2019 ൽ റിലീസ് ചെയ്‌ത ഫ്രീക്കൻസ് എന്ന ചിത്രത്തിന്റെ സെക്കൻഡ് ഷെഡ്യൂൾ പോസ്റ്റർ ഡിസൈനറായി പ്രവർത്തിച്ചു. സന്തോഷ് കീഴാറ്റൂർ പ്രധാന വേഷം കൈകാര്യം ചെയ്‌ത മോപ്പാള, വിജയ് യേശുദാസ് പ്രധാന വേഷം കൈകാര്യം ചെയ്‌ത സാൽമൺ 3D, കൂടാതെ ‘ദേര ഡയറീസ്’, ‘സര്‍ക്കാസ് സിര്‍ക 2020’ എന്നീ ചിത്രങ്ങളുടെ പി. ആർ. ഒ. ആയി പ്രവർത്തിച്ചു.വഴിയെ എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്റെ ആദ്യത്തെ ഇന്ത്യൻ സിനിമ കൂടിയാണത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയാണ് വഴിയെ.
▫️പുതിയ പ്രോജക്ടുകൾ എന്തെങ്കിലുമുണ്ടോ?
ഭാവിയിൽ ചെയ്യാനായി ധാരാളം പ്രോജെക്ടുകൾ മനസ്സിലുണ്ട്. ഡോക്യൂമെന്ററിയുടെ സിനിമാറ്റിക് റീമേക്ക് ഞാൻ മുൻപേ തന്നെ അന്നൗൻസ് ചെയ്തിട്ടുണ്ട്. ബിൽ ഹച്ചൻസ്, ലുയിങ് ആൻഡ്രൂസ്, അലക്സ് ഓ നെൽ, അമേലി ലെറോയ്, കോർട്ട്നി സനെല്ലോ, ബ്രണ്ടൻ ബേൺ, റോജർ വാർഡ് തുടങ്ങിയ ഇന്റർനാഷണൽ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന കാര്യം മുൻപേ പുറത്ത് വിട്ടിരുന്നു. ഇവരെ കൂടാതെ മറ്റു ചില വമ്പൻ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 2022 ൽ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാനായിരുന്നു പ്രതീക്ഷിച്ചത്. കൊറോണ കാരണം ഇനിയും വൈകാനാണ് സാധ്യത. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വിടും.
▫️ഇതുവരെ കിട്ടിയ പുരസ്കാരങ്ങൾ
 ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി, സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്കാരം, റീൽസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം നാലോളം അവാർഡുകൾ കരസ്ഥമാക്കി.
'തരിയോട്' നിരവധി ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
കോണ്ടിനെന്റെൽ ഫിലിം അവാർഡ്സിൽ മികച്ച ഏഷ്യൻ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ തരിയോടിനെ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തിരുന്നു. ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ ചിത്രം സെമി ഫൈനലിസ്റ്റായിരുന്നു. യൂറോപ്പിലെ സ്ലോവാക്യയിൽ നടന്ന കൊഷിറ്റ്സെ ഇന്റർനാഷണൽ മന്ത്ലി ഫിലിം ഫെസ്റ്റിവൽ, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസ്, ലോസ് ആഞ്ചെലെസിലെ സ്റ്റാൻഡാലോൺ ഫിലിം ഫെസ്റ്റിവൽ ആൻഡ് അവാർഡ്‌സ് തുടങ്ങിയ ചലച്ചിത്ര മേളയിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഈ വർഷത്തെ സംസ്ഥാന ടെലിവിഷൻ അവാർഡ്സ് 2020 ൽ മികച്ച എജ്യൂക്കേഷണൽ പ്രോഗ്രാമിനുള്ള പുരസ്കാരവും നേടി.
 പുതുപ്പറമ്പിൽ ബേബി പി.കെ,ലില്ലി ബേബിയുടെയും മകനാണ് നിർമൽ ബേബി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *