March 29, 2024

കാട്ടാനശല്യം തടയാൻ നടപടി വേണം; ആക്ഷൻ കമ്മിറ്റി

0
Img 20210904 Wa0050.jpg
മേപ്പാടി: കുന്നമംഗലം വയലിലെ കാട്ടാന ശല്യം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ കാട്ടാന പ്രതിരോധ ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാട്ടാനകളുടെ ആക്രമണം മൂലം പ്രദേശവാസികുടെ സ്വൈര്യജീവിതം തടസമായിരിക്കുകയാണ്‌. വൈകുന്നേരം ആവുമ്പോഴേക്കും കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്ക്‌ എത്തും. ഇവിടെയുള്ള തെങ്ങ്‌, കമുക്‌, വാഴ തുടങ്ങിയ കൃഷികളെല്ലാം നശിച്ച്‌ പുലർച്ചയാണ്‌ മടങ്ങാറ്‌. വനപാലകരും നാട്ടുകാരും പടക്കം പൊട്ടിച്ചും ബഹളം വെച്ചും തുരത്താൻ ശ്രമിച്ചാലും ഫലവത്താവുന്നില്ല. കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാന വൻ നാശം വരുത്തിയാണ്‌ മടങ്ങിയത്‌. ചാലമ്പാടൻ ഏന്തിൻ, മുഹമ്മദാലി, പട്ടർകടവിൽ ബഷീർ തുടങ്ങിയവരുടെ തെങ്ങും കവുങ്ങും മറ്റ്‌ കൃഷികളും നശിപ്പിച്ചു.  
പകൽ സമയങ്ങളിൽ തൊട്ടടുത്ത് വനത്തിൽ തമ്പടിക്കുകയാണ്‌. ഇവയെ ഉൾവനത്തിലേക്ക്‌ തുരത്താനും തിരികെ വരുന്നത്‌ തടയാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാനും വനപാലകർ തയ്യാറാവണമെന്ന്‌ ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അബ്ദുൾ അസീസ്‌, മുഹമ്മദാലി, ജയകുമാർ, ശെൽവകുമാർ, തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *