April 24, 2024

തിങ്കളാഴ്ച മുതൽ നിയന്ത്രിത മേഖലയിലടക്കം മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരികള്‍

0
Img 20210904 Wa0052.jpg
കല്‍പ്പറ്റ: കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ നിയന്ത്രിത മേഖലയിലടക്കം മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടേറിയറ്റ്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ ജില്ല കലക്ടര്‍ക്കും പോലീസ് മേധാവിക്കും നിവേദനം നല്‍കി.
സര്‍ക്കാര്‍ കൊവിഡിന്റെ പേരില്‍ ഇടക്കിടെ ഇറക്കുന്ന ഉത്തരവുകളിലെ അശാസ്ത്രീയത മൂലം ഗ്രാമപ്രദേശങ്ങളിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി അടഞ്ഞുകിടക്കുകയാണ്. നിലവിലെ പ്രതിവാര രോഗ നിരക്ക് അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ മുഴുവന്‍ അടച്ചിടുന്ന രീതി അവസാനിപ്പിച്ച് മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ ആക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തില്‍ നടപടിയില്ലാത്തത് പ്രതിഷേധാര്‍ഹമാണ്.
നഗരസഭകളില്‍ നടപ്പാക്കിയ വാര്‍ഡ്തല രീതി പഞ്ചായത്തുകളിലും നടപ്പാക്കണം. ജനജീവിതവും ഉപജീവനവും ഇല്ലാതാക്കുന്ന ജില്ല ഭരണകൂടത്തിന്റെ അടച്ചുപൂട്ടല്‍ നടപടി പിന്‍വലിക്കണം. ജില്ലയില്‍ ക്വാറന്റീന്‍ സംവിധാനം കുത്തഴിഞ്ഞ നിലയിലാണ്. രോഗികള്‍ പുറത്ത് പോകുന്നത് തടയാനോ, രോഗവ്യാപനം കൂടിയ സ്ഥലങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റാക്കി നിരീക്ഷിക്കാനോ അധികൃതര്‍ തയാറാകുന്നില്ല. വെബ്‌കോ, ബേങ്ക്, പൊതുഗാതഗതം തുടങ്ങിയ സ്ഥലങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ചെറുകിട വ്യാപാരികളുടെ കഞ്ഞികുടിയും ഉപജീവനമാര്‍ഗവും ഇല്ലാതാക്കുന്നത് അധര്‍മമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ല ജനറല്‍ സെക്രട്ടറി ഒ വി വര്‍ഗീസ്, പ്രസിഡന്റ് കെ കെ വാസുദേവന്‍, ട്രഷറര്‍ ഇ ഹൈദ്രു എന്നിവരാണ് നിവേദനം നല്‍കിയത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *