June 24, 2026

സംസ്ഥാനത്ത് 29,682 പേര്‍ക്ക് കോവിഡ്, 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ശതമാനം

0
IMG-20210801-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരളത്തിൽ ഇന്ന് 29,682 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂർ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസർഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,22,34,770 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,910 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1748, കൊല്ലം 1939, പത്തനംതിട്ട 1039, ആലപ്പുഴ 1517, കോട്ടയം 1857, ഇടുക്കി 787, എറണാകുളം 2828, തൃശൂർ 2791, പാലക്കാട് 2484, മലപ്പുറം 2805, കോഴിക്കോട് 2864, വയനാട് 888, കണ്ണൂർ 1764, കാസർഗോഡ് 599 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,50,065 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,09,096 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *