കാഞ്ഞിരത്തിനാൽ ഭൂസമരം; ആക്ഷൻ കമ്മിറ്റി രാഹുൽഗാന്ധിയെ കണ്ടു


Ad
കൽപ്പറ്റ: കാഞ്ഞിരത്തിനാൽ ഭൂസമര ആക്ഷൻ കമ്മിറ്റി രാഹുൽ ഗാന്ധി എംപിയെ കണ്ട് കലക്ടറേറ്റിനു മുമ്പിൽ ആറു വർഷമായി നടന്നു വരുന്ന സമരത്തിന്റെ വിഷയമവതരിപ്പിച്ചു. കുടുംബത്തിന് നീതി ലഭ്യമാകാൻ സർക്കാരിൻറെ അടുത്ത് പ്രശ്നപരിഹാരം ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് കത്ത് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ഈ വിഷയത്തിൽ കേരള ഹൗസിനു മുമ്പിൽ ഭൂസമര ആക്ഷൻ കമ്മറ്റിയുടെ സമരത്തിന് പോലീസ് അനുമതി നിഷേധിച്ചു തുടർന്നാണ് രാഹുൽ ഗാന്ധിയെ എംപി സന്ദർശിച്ചത്. ജനറൽ കൺവീനർ പിപി ഷൈജൽ,സംയുക്ത കിസാൻ മോർച്ച നേതൃത്വം പിടി ജോൺ, ജോർജ് ജോസഫ്, ഇക്ബാൽ മുട്ടിൽ, ഷഹർബാനു, മടായി ലത്തീഫ്, മുസ്തഫ പയന്തോത്ത് എന്നിവർ പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *