April 25, 2024

എ ഇ സതീഷ്‌ ബാബുവിന് സംസ്ഥാന അധ്യാപക അവാർഡ്

0
Img 20210904 Wa0087.jpg
മാനന്തവാടി: തോണിച്ചാൽ സ്വദേശിയും കുഞ്ഞോം എ .യു.പി.സ്കൂൾ അധ്യാപകനുമായ
എ ഇ സതീഷ്‌ ബാബുവിന് 
സംസ്ഥാന അധ്യാപക അവാർഡ്.
1997 ലീവ്‌ വേക്കന്‍സിയില്‍ കുഞ്ഞോം എയുപി സ്കൂളില്‍ സര്‍വീസില്‍ പ്രവേശിച്ചു. 2001 മുതല്‍ പിടി എ, എക്സിക്യൂറ്റീവ്‌ അംഗമായി പ്രവര്‍ത്തിച്ചുവരുന്നു കൂടാതെ നിരവധി തവണ സ്റ്റാഫ്‌സെക്രട്ടറി, എസ്‌ ആര്‍ ജി കണ്‍വീനര്‍ ഉച്ചഭക്ഷണ ചുമതലക്കാരന്‍ എന്നനിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌ .ഗോത്രവിഭാഗം കുട്ടികളുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട്‌ വിദ്യാലാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോത്ര ക്ലബ്ബിന്റെ ചുമതല വഹിക്കുകയും അവരുടെ ഭാഷയില്‍ ആശയങ്ങള്‍ കൈമാറാനും നാടന്‍പാട്ടുകളും കളികളും പരിശീലനം കാെടുക്കുവാനും നേതൃത്വം കൊടുത്തുവരുന്നു .2016 മുതല്‍ തൊണ്ടര്‍നാട്‌ ഗ്രാമപഞ്ചായത്ത്‌ ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ഒപ്പം ഒപ്പത്തിനൊപ്പം എന്ന പ്രോജക്റ്റ് തയ്യാറാക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനും ' ഇടപെട്ടിട്ടുണ്ട്‌ .പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത്‌ മനോരമ നല്ലപാഠം പദ്ധതിയുമായി ബന്ധിപ്പിച്ചുകൊണ്ട്‌ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമായി ജില്ലയില്‍ മികച്ച അഞ്ചുവിദ്യാലയങ്ങളില്‍ ഒന്നായി രണ്ടുതവണ കുഞ്ഞോം എയുപി സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ വിദ്യാലയത്തിലെ എല്ലാ അക്കാദമിക്‌ കോ കരിക്കുലര്‍ ആക്ടിവിറ്റികളിലും നേതൃത്വപരമായ പങ്കവഹിച്ചുവരുന്നു.
        2001 മുതല്‍ വിദ്യാലയത്തിലെ സ്കൗട്ട് അധ്യാപകനായി സേവനം ചെയ്തുവരുന്നു .നിരവധി കുട്ടികള്‍ക്ക്‌ എല്ലാ വര്‍ഷവും രാജ്യപുരസ്കാര്‍, രാഷ്ടപതി അവാര്‍ഡുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ജില്ലയില്‍ നടക്കുന്ന എല്ലാപരിപാടികളിലും പങ്കെടുക്കകുകയും ജില്ലാതല വര്‍ണോത്സവത്തില്‍ സ്ഥിരമായി ഒന്നാം സ്ഥാനം നേടിവരുന്നു .എല്ലാവര്‍ഷവും സഹവാസക്യാമ്പുകളും, ക്രമാനുഗത പരിശീലനങ്ങളും നല്‍കിവരുന്നു. സ്കൗട്ടിങ്ങുമായി ബന്ധപ്പെട്ട്‌ വിദ്യാലയത്തിന്‌ പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ 2003 മുതല്‍ മാനന്തവാടി ഉപജില്ലാ സെക്രട്ടറിയായി 2007 വരെ പ്രവര്‍ത്തിച്ചു നാമമാത്രം യൂണിറ്റുകള്‍ മാത്രം ഉണ്ടയിരുന്ന ഉപജില്ലയില്‍ പുതുതായി നിരവധി യൂണിറ്റുകള്‍ ആരംഭിച്ചു എയ്ഡഡ്‌ മേഖലയില്‍മാത്രം ഒതുങ്ങിനിന്ന യൂണിറ്റുകള്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാന്‍ സാധിച്ചു .2007 മുതല്‍ ജില്ലാസെക്രട്ടറിയായി 2018 വരെ തുടര്‍ന്നു. ഇപ്പോള്‍ ജില്ലാ ട്രെയിനിംഗ്‌ കമ്മിഷണര്‍ ചുമതല വഹിച്ചുവരുന്നു .കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ജില്ല സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നു .ഇപ്പോള്‍ ദേശീയതലത്തില്‍ അധ്യാപകര്‍ക്ക്‌ ട്രെയിനിംഗ്‌ നല്‍കാനുള്ള ALT (Adult Leader Trainer) ആയി പ്രവര്‍ത്തിക്കുന്നു .ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത്‌ 2012 ഫെബ്രവരി മാസത്തില്‍ ജില്ലയില്‍ ആദ്യമായി സംസ്ഥാനതല ക്യാമ്പൊരി 6000 കുട്ടികള്‍ പങ്കെടുത്ത 5 ദിവസത്തെ ഉത്സവം നടത്തുന്നതിനും അതിന്റെ ജില്ലാസെക്രട്ടറി എന്ന നിലയില്‍ കോഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുവാനും എക്കാലത്തെയും മികച്ച ക്യാമ്പായി സംസ്ഥാന അസോസിയേഷന്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്‌ .ഈ കാലയളവില്‍ ജില്ലയില്‍ സ്കൗട്ട്, ഗൈഡ്‌, കബ്ബ്‌, ബുള്‍ബുള്‍ യൂണിറ്റുകള്‍ വ്യാപകമായി ആരംഭിക്കുവാനും നേതൃത്വം കൊടുത്തിട്ടുണ്ട്‌.
ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ട്‌ ജമ്മുകശ്മീരില്‍ വെച്ച്‌ നടന്ന രണ്ട്‌ സംഗമങ്ങളില്‍ ജില്ലയെ പ്രതിനിധീകരിച്ചു കുട്ടികളുമായി പടങ്കെടുത്തിട്ടുണ്ട്‌ ഹരിയാനയില്‍ വച്ചുനടന്ന ദേശീയ സംഗമത്തിലും പങ്കെടുത്തിട്ടുണ്ട്‌. മധ്യപ്രദേശിലെ നാഷണല്‍ ട്രെയിനിങ്‌ സെന്റെറില്‍ വച്ചുനടന്ന യോഗ ടീച്ചര്‍ ട്രെയിനര്‍ പരിശീലനത്തില്‍ പങ്കെടുക്കുകയും ജില്ലയില്‍ നടക്കുന്ന ക്യാമ്പുകളില്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പരിശീനം നല്‍കാറും ഉണ്ട്‌. ട്രെയിനര്‍ എന്ന നിലയില്‍ 2019 – 2020 വര്‍ഷങ്ങളില്‍ ജില്ലയില്‍ 7 ദിവസം നീണ്ടുനില്‍ക്കുന്ന ട്രെയിനിംഗ്‌ നടത്തി 150 അദ്ധ്യാപകര്‍ക്ക്‌ ട്രെയിനിംഗ്‌ നല്‍കി പുതിയ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്‌. 2018-2019 വര്‍ഷങ്ങളില്‍ ഉണ്ടായ മഹാപ്രളയകാലങ്ങളില്‍ സ്കൗട്ട് ഗൈഡ്‌ പ്രസ്ഥാനം സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്‌ അതിന്റെ ജില്ലാതല കോഡിനേറ്റര്‍ ആയി പ്രവചിച്ചിട്ടുണ്ട്‌ .കോവിഡ്‌ കാലത്തും ഈപ്രവര്‍ത്തനം തുടര്‍ന്നു. പി.പി.ഇ. കിറ്റ്‌ വിതരണം, മാസ്റ്റ്‌ നിര്‍മ്മാണം, പരീക്ഷാനടത്തിപ്പ്‌ സഹായം, ബ്ലഡ്‌ ഡൊണേഷന്‍, ഓണ്‍ലൈന്‍ പരിശീലനങ്ങളും കലോലസവങ്ങളും ഉള്‍പ്പെടെ ഒന്നാം തരംഗത്തിലും; 22 ദിവസം നീണ്ടുനില്‍ക്കുന്ന 24 മണിക്കൂര്‍ സഹായം ലഭ്യമാക്കുന്ന കണ്‍ട്രോള്‍ റൂം മാന്തവാടി ജില്ലാ ഹെഡ്‌ക്വാര്‍ട്ടേഴ്സില്‍ ആരംഭിക്കുകയും സംസ്ഥാനത്തുതന്നെ മാതൃകായാകുന്നവിധത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുകയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മരുന്നും ഭക്ഷണവും എത്തിച്ചു നല്‍കുവാനും കുട്ടികള്‍ക്ക്‌ കൌണ്‍സിലിംഗ്‌ ഉള്‍പ്പെടെ കുടുക്കുവാനും സാധിച്ചിട്ടുണ്ട്‌. യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുകൊണ്ട്‌ ഓണ്‍ലൈന്‍ ഡിവൈസ്‌ ലഭ്യമാക്കുന്നതിനും പഠനകേന്ദ്രങ്ങളില്‍ വൈറ്റ്‌ ബോര്‍ഡുകള്‍ കൊടുക്കുവാനും സാധിച്ചിട്ടുണ്ട്‌ പ്രവര്‍ത്തനം തുടര്‍ന്നുവരുന്നു. ഈ കാലയളവില്‍ മാനന്തവാടി ജില്ലാട്രയിനിംഗ്‌ സെന്റര്‍ വികസനത്തിനുള്ള നേതൃത്വപരമായ പങ്കുവഹിച്ചുവരുന്നു. 30 ലക്ഷം രൂപയുടെ എം.എൽ.എ ഒ ആര്‍ കേളുവിന്റെ ആസ്തിവികസന ഫണ്ട്‌ ഉപയോഗിച്ചുകൊണ്ട്‌ നടന്നുവരുന്നു .
   
        എസ്.എസ്.എ നടത്തിയ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഡിപ്ലോമ ഇന്‍ കൌണ്‍സിലിംഗ്‌ കോഴ്സില്‍ പങ്കെടുക്കുകയും സര്‍ട്ടിഫിക്കറ്റ്‌ കിട്ടുകയും ചെയ്തിട്ടുണ്ട്‌ വിദ്യാലയത്തിലും മറ്റ്‌ കുട്ടികള്‍ക്കും സേവനം ലഭ്യമാക്കിവരുന്നു വര്‍ഷങ്ങളായി സാമൂഹ്യ ശാസ്ത്ര ഡി ആര്‍ ജി ഗ്രൂപ്പിലും, 2019 വര്‍ഷം മലയാളം എസ്‌ ആര്‍ ജി ഗ്രൂപ്പിലും അംഗമെന്ന നിലയില്‍ ബി ആര്‍ സി അവധിക്കാല അദ്ധ്യാപക ശാക്തീകരണ പരിശീലകനായി ആയി പങ്കെടുത്തുവരുന്നു. എൻ.എസ്., എസ്.പി.സി. വിദ്യാര്‍ത്ഥികള്‍ക്ക്‌ ആവശ്യപ്പെടുന്ന വിദ്യാലയങ്ങളില്‍ പങ്കെടുക്കാറുണ്ട്‌ നാടന്‍പാട്ട്‌ കളികള്‍, സ്‌കില്‍ ഡെവലപ്മെന്റ് മേഖലകളില്‍ പരിശീലനം നല്‍കാറുണ്ട്‌. അസാപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ അഡ്മിനിസ്ട്രേഷന്‍ നടത്തിയ ക്ലാസ്സ്‌ എടുത്തിട്ടുണ്ട്‌.
       തൊണ്ടര്‍നാട്‌ പഞ്ചായത്തില്‍ താമസിക്കുന്ന സമയത്ത്‌ മട്ടിലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെ പി കൃഷ്ണന്‍നായര്‍ സ്കാരക ഗ്രന്ഥശാലയെ പ്രതിനിധീകരിച്ച്‌ മാനന്തവാടി താലൂക്ക്‌ ലൈബ്രറി കണ്‍സില്‍ അംഗമായും തുടര്‍ന്ന്‌ എടവക പഞ്ചായത്തിലേക്ക്‌ താമസം മാറ്റിയപ്പോള്‍ തോണിച്ചാല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തോണിച്ചാല്‍ യുവജന വായനശാല സെക്രട്ടറിയായി 2013 ല്‍ തിരഞ്ഞെടുക്കുകയും നിര്‍ജീവമായി കിടന്നിരുന്ന വായനശാലയെ നാട്ടുകാരുടെ സഹായത്തോടെ വ്യതസ്തമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തകൊണ്ട്‌ 2014 വര്‍ഷത്തെ താലൂക്കിലെ ഏറ്റവും മികച്ച ലൈബ്രറിയായി തിരഞ്ഞെടുത്തു 2015 വര്‍ഷം ജില്ലാ ലൈബ്രറി കാണ്‍സിലിന്റെ മികച്ച ലൈബ്രറിക്കുള്ള പി കെ പോക്കര്‍മാസ്റ്റര്‍ പുരസ്കാരവും ലഭിച്ചു. 2015 ലെ സംസ്ഥാനത്തെ ബെസ്ററ്‌ യുത്ത്‌ ക്ലബ്‌ (സ്വാമി വിവേകാന്ദ യുവപ്രതിഭാപുരസ്‌കരം ലഭിക്കുകയും ബഹു.മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങി .ഇപ്പോള്‍ വായനശാലയില്‍ ഇ വിജ്ഞാനകേന്ദ്രം, കരിയര്‍ ഗൈഡന്‍സ്‌ സെന്റര്‍ , പി എസ്‌ സി പരിശീലവും 8 ഏക്കര്‍ സ്ഥലത്ത്‌ 5 വര്‍ഷമായി നെല്‍കൃഷിയും ,സുഭിഷകേരളത്തിന്റെ ഭാഗമായി ഏക്കര്‍ സ്ഥലത്ത്‌ കിഴങ്ങ്‌ വര്‍ഗ്ഗവും കൃഷിചെയ്തുവരുന്നു. 2017 മുതല്‍ എടവക ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ ആയി 2021 ജൂലൈ 27 വരെ തുടരുകയും ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകായും ചെയ്തു.
 മറ്റ്‌ പൊതു പ്രവര്‍ത്തനങ്ങള്‍ 
എടവക പഞ്ചായത്ത്‌ വാര്‍ഡ്‌ 13 ലെ വാര്‍ഡ്‌ വികസനസമിതി അംഗമായി 6 വര്‍ഷമായി തുടരുന്നു. വാര്‍ഡിലെ വിദ്യാഭ്യാസ സമിതി അംഗവുമാണ്‌. എടവക പഞ്ചായത്തിലെ ദയ പാലിയേറ്റിവ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമാണ്‌. മാനത്താവടി അദ്ധ്യാപക സഹകരണസംഘം ഡയറകൂര്‍ ബോര്‍ഡ്‌ അംഗമാണ്‌ സ്കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ മട്ടിലയം നീര്‍ത്തട വികസനസമിതി കണ്‍വീനറായും താമസം മാറിയപ്പോള്‍ അംഗമായും പ്രവര്‍ത്തിക്കുന്നു. KSTA അധ്യാപക സംഘടനയുടെ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയായും, സംഘടന നടപ്പിലാക്കുന്ന കുട്ടിക്കൊരു വീടിന്റെ കണ്‍വീനറായും പ്രവര്‍ത്തിച്ചുവരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *