September 23, 2026

സ്‌കൂള്‍ സൗന്ദര്യ വല്‍ക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു

0
IMG-20210904-WA0088.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: സര്‍വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹരിത ക്ലബ്ബ് ആരംഭിച്ച സ്‌കൂള്‍ സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. നഗരസഭയുടെ ഗ്രീന്‍ ക്യാമ്പസ് ഫ്‌ളവര്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് സ്‌കൂള്‍ ഹരിത ക്ലബ്ബ് കോവിഡ് കാലത്തു മാനസീക ഉലാസത്തിനായി ക്യാമ്പസ് സൗന്ദര്യ വല്‍ക്കരണ ദൗത്യവുമായി മുന്നോട്ടുവന്നത്. ഡിവിഷന്‍ കൗണ്‍സിലര്‍ ജംഷീര്‍ അലി, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ അസിസ് മാടാല, പ്രിന്‍സിപ്പല്‍ പി.എ അബ്ദുള്‍നാസര്‍, ഹരിത ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ സുനിത ഇല്ലത്ത്, ദിനേശ് കുമാര്‍,ഡി, സ്റ്റാഫ് സെക്രട്ടറി തോമസ് വി.വി, ദീപ വി.എസ്, ഷബ്‌ന സജീവന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *