April 24, 2024

വയനാടിന് അഭിമാനമായി അധ്യാപകർ

0
Img 20210905 Wa0038.jpg
കൽപ്പറ്റ: പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് സംസ്ഥാന അധ്യാപക അവാർഡിന് അർഹനായി കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കെ എസ് ശ്യാൽ. അധ്യാപനത്തോടൊപ്പമുള്ള പൊതുപ്രവർത്തനത്തിനാണ് പുരസ്കാരത്തിന് അർഹനാക്കിയത്. പഠന പ്രവര്‍ത്തനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനത്തിനും പ്രാധാന്യം നല്കിയ കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രധാനാധ്യാപകന്‍ എം. സുനില്‍കുമാറും സംസ്ഥാന അധ്യാപക അവാര്‍ഡ് നേടി അഭിമാനമായി. കുഞ്ഞോം എ .യു.പി.സ്കൂൾ അധ്യാപകനായ എ ഇ സതീഷ്‌ ബാബുവും അവാർഡിനർഹനായി.
അമ്പലവയൽ നെല്ലാർച്ചാൽ ഒഴലക്കൊല്ലിയിൽ കറുത്തുപാറൻ വീട്ടിൽ ശ്യാൽ കഴിഞ്ഞ പതിനാറു വർഷമായി എസ്കെഎംജെ ഹയർസെക്കൻഡറി കെമിസ്ട്രി അധ്യാപകനാണ്. രണ്ടു വർഷമായി എൻഎസ്എസ് ജില്ലാ കൺവീനർ ചുമതല നിർവഹിക്കുന്നു. എ ഇ സതീഷ്‌ ബാബു 1997 ലീവ്‌ വേക്കന്‍സിയില്‍ കുഞ്ഞോം എയുപി സ്കൂളില്‍ സര്‍വീസില്‍ പ്രവേശിച്ചു. 2001 മുതല്‍ പിടിഎ, എക്സിക്യൂറ്റീവ്‌ അംഗമായി പ്രവര്‍ത്തിച്ചുവരുന്നു. ‌കൂടാതെ നിരവധി തവണ സ്റ്റാഫ്‌സെക്രട്ടറി, എസ്‌ ആര്‍ ജി കണ്‍വീനര്‍ ഉച്ചഭക്ഷണ ചുമതലക്കാരന്‍ എന്നനിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രധാനാധ്യാപകനായ എം. സുനില്‍കുമാർ 1999 ജൂലായ് 19-ന് കരിങ്കുറ്റി ഗവ.ഹൈസ്കൂളില്‍ ബയോളജി അധ്യാപകനായിട്ടാണ് സേവനം തുടങ്ങിയത്. നാടറിഞ്ഞ്, നാട്ടുകാരെ ചേര്‍ത്തുനിര്‍ത്തിയാണ് സുനില്‍ കുമാര്‍ ഓരോ സ്കൂളിലും ജോലി ചെയ്തിരുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *