July 14, 2026

ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ

0
IMG-20210905-WA0054.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കൊയിലേരി സ്വദേശിയുടെ ബൈക്ക് രണ്ട് മാസം മുമ്പ് മോഷ്ടിച്ച കേസിലെ പ്രതിയെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. കൊയിലേരി താന്നിക്കൽ പുൽപ്പാറയിൽ പി ജെ അമലിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. മോഷണ ശേഷം ബൈക്ക് വിൽപ്പന നടത്താൻ ശ്രമം നടത്തുന്നതിനിടയിൽ അന്വേഷണം ഊർജിതമാക്കിയതറിഞ്ഞ പ്രതി ബൈക്ക് ഉപേക്ഷിക്കുകയായിരുന്നു. മാനന്തവാടി പോലീസ് ഇൻസ്പെക്ടർ അബ്ദുൾ കരീം, എസ്.ഐ ബിജു ആന്റണി, എ.എസ്.ഐ സെെനുദ്ദീൻ, സി.പി.ഒ മാരായ സുധീഷ്, ടൈറ്റസ് സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *