അധ്യാപകരെ അവരുടെ വീടുകളിലെത്തി ആദരിച്ചു


Ad
മുട്ടിൽ : കുട്ടമംഗലം ഗ്രാമിക വായനശാലയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി 'ഗുരുശ്രേഷ്ഠർക്ക് ആദരപൂർവ്വം' എന്ന പരിപാടി സംഘടിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച പ്രദേശത്തെ അധ്യാപകരെ അവരുടെ വീടുകളിലെത്തിയാണ് ആദരിച്ചത്. ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.മുഹമ്മദ് മാസ്റ്റർക്ക് ഉപഹാരം കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവ്വഹിച്ചു. മുട്ടിൽ ഗ്രാമ പഞ്ചായത്തംഗം ആയിഷ കാര്യങ്ങൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബി.ബഷീർ , ഗ്രാമിക കുട്ടമംഗലം പ്രസിഡൻറ് എൻ.അബ്ദുൾ ഗഫൂർ , സെക്രട്ടറി ഷാനവാസ് ഓണാട്ട് , എം.കെ ജയിംസ് , ഡോ.മുസ്തഫ ഫാറൂഖി , പി.എം. സുമതി , എൻ.സി റംലു , കെ.പി റാബിയ , എം.അബ്ദുല്ല , ഇ.മുസ്തഫ , ഷാജി പോൾ , നദീറ മുജീബ് , കെ.കെ.സലീം. കെ. നിസാർ തുടങ്ങിയവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *