August 11, 2026

നേത്രദാന പക്ഷാചരണം: വെബിനാർ നടത്തി

0
IMG-20210905-WA0058.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മുപ്പത്തി ആറാമത് ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് വയനാട് ജില്ല ദേശീയ അന്ധതാനിവാരണ സമിതി നേത്ര ദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ചും ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കു വേണ്ടി വെബിനാർ നടത്തി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക വെബിനാർ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ് കുമാർ എ പി അധ്യക്ഷത വഹിച്ചു. ജില്ലാ ഒഫ്താൽമിക് സർജൻ ഡോ. റൂബി എം വി വിഷയം അവതരിപ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പ്രിയ സേനൻ നേത്രദാന സന്ദേശം നൽകി.
 ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ മാരായ ഡോ. സമീഹ, ഡോ. ആൻസി മേരി ജേക്കബ്, ഡോ. ദിനീഷ് മൊബൈൽ ഒഫ്താൽമിക് സർജൻ ഡോ. രമേശൻ എന്നിവർ ആശംസ നേർന്നു.
 ചടങ്ങിൽ ദേശീയ അന്ധതാനിവാരണ പരിപാടി ജില്ലാ നോഡൽ ഓഫീസർ ഡോ. ടി പി അഭിലാഷ് സ്വാഗതവും ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ പി ശ്രീകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *