March 29, 2024

ഡി വെെ എഫ് ഐ റിലേ സത്യഗ്രഹസമരത്തിന് ജില്ലയിൽ തുടക്കമായി

0
8e7bf7b1 6d03 49cb 9125 4ee5ff9d76e4.jpg
കൽപ്പറ്റ: ഇന്ധന വില വർദ്ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ചുള്ള റിലേ സത്യാഗ്രഹ സമരത്തിന് തുടക്കമായി. സെപ്തംബർ 6 മുതൽ 10 വരെ അഞ്ച് ദിവസമാണ് സമരം. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് സമരം. സെപ്തംബർ 10 ന് വൈകിട്ട് ചക്രസ്തംഭന പ്രതിഷേധത്തോടെയാണ് സമരം അവസാനിക്കുക.
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം.
     കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പളക്കാട് വെച്ച് നടക്കുന്ന സമരം സിപിഐഎം ജില്ലാ സെക്രട്ടറി സഖാവ് പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ധീൻ, ബ്ലോക്ക് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷെജിൻ ജോസ് , ബിനീഷ് എൻവി, സഹിഷ്ണ ബിനീഷ് സംഘാടക സമിതി ചെയർമാൻ ഇബ്രാഹിം , ഷംസുൽഹുദ, സഫ്നാദ് , ജംഷീദ്, ശശിധരൻ എന്നിവർ സംസാരിച്ചു. ഒന്നാം ദിവസത്തെ സമാപനയോഗം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുഗതൻ ഉദ്ഘാടനം ചെയ്തു. 
   പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരത്ത് വെച്ച് നടക്കുന്ന സമരം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ.റഫീഖ്, ബ്ലോക്ക് പ്രസിഡണ്ട് സനൽകുമാർ, ബ്ലോക്ക് ട്രഷറർ ഇസ്മായിൽ , ദിലീപ് എന്നിവർ സംസാരിച്ചു. ഒന്നാം ദിവസത്തെ സമാപനയോഗം സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ.സി ജബ്ബാർ ഉദ്ഘാടനം ചെയ്തു. 
   ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ വെച്ച് നടക്കുന്ന സമരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെ.എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ലിജോജോണി, ബ്ലോക്ക് പ്രസിഡണ്ട് നിധിൻ കെ.വൈ, ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജി സുധീഷ്, കുര്യാക്കോസ്, വി.പി.ബോസ്സ്, മുസ്തഫ, അനീഷ് എന്നിവർ സംസാരിച്ചു. ഒന്നാം ദിവസത്തെ സമാപന യോഗം സിഐടിയു ഏരിയാ സെക്രട്ടറി പി.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
   വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരിയിൽ വെച്ച് നടക്കുന്ന സമരം സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സികെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 
ബ്ലോക്ക് സെക്രട്ടറി എം.രമേഷ് , ബ്ലോക്ക് പ്രസിഡണ്ട് എം.ബിജുലാൽ, സി.എച്ച് മമ്മി, വി.ഉഷാകുമാരി, അനസ് റോസ്ന സ്റ്റെഫി, ചിത്രകുമാർ എന്നിവർ സംസാരിച്ചു.
  പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ വെച്ച് നടക്കുന്ന സമരം എം.എസ് സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു , ബ്ലോക്ക് സെക്രട്ടറി ബൈജു നമ്പികൊല്ലി, ബ്ലോക്ക് പ്രസിഡണ്ട് അജിത് കെ ഗോപാൽ , ജില്ലാ കമ്മിറ്റിയംഗം മുഹമ്മദലി ഷാഫി എന്നിവർ സംസാരിച്ചു.
   മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയ്ക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളിലും പ്രധാന ടൗണുകളിലും കണ്ടയ്ൻമെൻ്റ് സോണായതിനാൽ കേന്ദ്രീകരിച്ച സമരം നടക്കുന്നില്ല. മേഖലാ യൂണിറ്റ് തലങ്ങളിൽ വിത്യസ്ത പ്രതിഷേധ പരിപാടിയാണ് മാനന്തവാടി ബ്ലോക്കിന് കീഴിൽ നടക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *