റേഷന്‍ കാര്‍ഡ്; അനര്‍ഹര്‍ക്കെതിരെ പരാതി നല്‍കാം
കൽപ്പറ്റ: എ.എ.വൈ, പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡുകള്‍ ഇനിയും തിരിച്ചേല്‍പിക്കാതെ അനര്‍ഹമായി കൈവശം വെച്ച് വരുന്നവര്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 15 വരെ 9495998223 നമ്പറില്‍ (24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന) വിളിക്കുകയോ, ശബ്ദ സന്ദേശമായോ, വാട്സ്ആപ് സന്ദേശമായോ പരാതി നല്‍കാം. പരാതിക്കാരനെ കുറിച്ചുളള വിവരങ്ങള്‍ അറിയിക്കേണ്ടതില്ല പരാതിക്ക് രഹസ്യസ്വഭാവം ഉണ്ടായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.





Leave a Reply