June 15, 2026

പൊഴുതന: ലോക സാക്ഷരതാ ദിനാചരണം നടത്തി

0
IMG-20210908-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലോക സാക്ഷരതാ ദിനാചരണത്തിൻ്റെ ഭാഗമായി പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പതാക ഉയർത്തി. സാക്ഷരതാ പ്രേരക് കെ.ഫാത്തിമ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻ്റ് കെ.വി.ബാബു സാക്ഷരതാ ദിന സന്ദേശം നൽകി.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺമാരായ സുബൈദ പരീദ്, ഷാഹിന ഷംസുദ്ദീൻ, ടി.സുധ, മെമ്പർമാരായ ജുമൈലത്ത് ഷമീർ സി.മമ്മി ,എം.എം.ജോസ്, കെ.കെ.ഹനീഫ, കാദിരി നാസർ, അസിസ്റ്റൻ്റ് സെക്രട്ടറി സി.ഹനീഫ, എം.ഷമീർ മുതലായവർ സംസാരിച്ചു. ചടങ്ങിൽ ഇരുപത് വർഷത്തെ മികച്ച സേവനത്തിന് സാക്ഷരതാ പ്രേരക് കെ.ഫാത്തിമയെ പൊന്നാട അണിയിച്ച് ആദരിച്ചു.എൻ.സി.സജിത്ത്കുമാർ നന്ദി പ്രകാശനം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *