September 8, 2026

കാവുംമന്ദം: സാക്ഷരതാ ദിനാചരണം നടത്തി തരിയോട് ഗ്രാമപഞ്ചായത്ത്

0
IMG-20210908-WA0089.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: പഴയകാല സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മ പുതുക്കി തരിയോട് ഗ്രാമപഞ്ചായത്തില്‍ സാക്ഷരതാ ദിനം ആചരിച്ചു. പ്രസിഡന്‍റ് വി ജി ഷിബു പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്‍റ് സൂന നവീന്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷമീം പാറക്കണ്ടി, രാധ പുലിക്കോട്, അംഗങ്ങളായ വിജയന്‍ തോട്ടുങ്ങല്‍, സിബിള്‍ എഡ്വേഡ്, സെക്രട്ടറി എം ബി ലതിക, സാക്ഷരതാ പ്രേരക് കെ സൈന എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് മുതിര്‍ന്ന മുന്‍ സാക്ഷരതാ പ്രവര്‍ത്തകന്‍ കെ ജി പുരുഷോത്തമന്‍ മാസ്സറെ ആദരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *