April 24, 2026

കൽപ്പറ്റ: ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചക്ര സ്തംഭനം നടത്തി

0
d898f3fe-1ed8-40aa-b988-23bba8c2d394.JPG
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഇന്ധന വിലവർധനവ്, തൊഴിലില്ലായ്മ, കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിരുദ്ധ നയം എന്നിവയിൽ പ്രധിഷേധിച്ച് ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചക്ര സ്തംഭനം നടത്തി. സുൽത്താൻ ബത്തേരിയിൽ നടന്ന പരിപാടി സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. കമ്പളക്കാട് വെച്ച് നടന്ന കൽപ്പറ്റ ബ്ലോക്ക്‌ കമ്മിറ്റിയുടെ ചക്ര സ്തംഭനം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പുൽപള്ളിയിൽ ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസും, പനമരത്ത് ജില്ലാ ട്രെഷറർ എം വി വിജേഷും, വൈത്തിരിയിൽ സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബുവും, മാനന്തവാടിയിൽ അജിത്ത് വർഗീസും ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *