April 24, 2026

താമരശ്ശേരി: വയനാട് ചുരത്തിലെ വാഹനാപകടം; പരിക്കേറ്റ ഒരാൾ മരിച്ചു

0
IMG-20210910-WA0078.jpg
By ന്യൂസ് വയനാട് ബ്യൂറോ
താമരശ്ശേരി: വയനാട് ചുരം ഒമ്പതാം വളവിനും എട്ടാം വളവിനും മധ്യേ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരിൽ ഒരാളാണ് മരണപ്പെട്ടത്. മറ്റു രണ്ടുപേരെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിലും കൊണ്ടുപോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *