July 14, 2026

ചീരാൽ: ശാസ്ത്രസാഹിത്യ പരിഷത് അറുപതാം വാർഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം നടത്തി

0
IMG-20210911-WA0033.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് പരിഷത്ത് ചീരാൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. ഗൂഗിൾ മീറ്റിലായിരുന്നു വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചടങ്ങ് സംഘടിപ്പിച്ചത്.സോമൻ പി.കെ സ്വാഗതം പറഞ്ഞു. സി.പി സുനിൽ റാം അധ്യക്ഷനായി. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ.ബിജോപോൾ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജിബിൻ എം എസ് യൂണിറ്റ് ഭാവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി കെ.ഗോവിന്ദൻ,അച്യുതൻ മാസ്റ്റർ, കെ.രാജഗോപാലൻ എന്നിവർ പരിഷത്തോർമകൾ പങ്കുവച്ചു. അച്യുതൻ മാസ്റ്റർ, കെ. വിശാലാക്ഷി, സുധീപ് ബാൽറാം എന്നിവർ പരിഷത് ഗാനങ്ങൾ ആലപിച്ചു. നിധിൻ പി.ആർ നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *