തലപ്പുഴ: മക്കിമല ഗവ.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


Ad
തലപ്പുഴ മക്കിമല ഗവ.എൽ.പി സ്കൂളിന് രണ്ട് ഘട്ടങ്ങളിലായി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ കെട്ടിടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യാനിരിക്കെ മക്കിമല ഗ്രാമം ആനന്ദത്തിലും ആവേശത്തിലുമാണ്. 

2018 ലെ പ്രളയത്തിലാണ് ഷീറ്റിട്ട കെട്ടിത്തൽ പ്രവർത്തിച്ച സ്കൂൾ കെട്ടിടം നാശോന്മുഖമായത്.അപകടാവസ്ഥയിലായ ഈ കെട്ടിടത്തിൽ ക്ലാസെടുക്കാൻ പാടില്ലെന്ന് അധികൃതർ വിധിയെഴുതിയതോടെ സ്കൂളിൻ്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. പിന്നീട് പ്രദേശവാസികളും അധ്യാപകരും തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ചേർന്ന് സ്കൂളിന് ബദൽ സംവിധാനം ഒരുക്കി. മക്കിമല മദ്രസാ കെട്ടിടത്തിലും വനസംരക്ഷണ സമിതിയുടെ കെട്ടിടത്തിലുമായി സ്കൂളിൻ്റെ പ്രവർത്തനം വീണ്ടും പുനരാരംഭിച്ചു. നാട്ടുകാരുടെ കൂട്ടായ്മയിൽ 
താത്കാലിക കെട്ടിടങ്ങളിലെ മുറികളിൽ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കി ക്ലാസുകൾ തുടങ്ങിയെങ്കിലും ഇവിടങ്ങളിലെ ഭൗതിക സൗകര്യങ്ങളുടെ കുറവ് പഠനത്തെ ബാധിച്ചിരുന്നു.ഇതിനിടെ സ്കൂളിൻ്റെ സ്ഥിതി നേരിട്ട് കണ്ടറിഞ്ഞ ജില്ലാ 
നിർമ്മിതി കേന്ദ്ര സഹായവുമായി എത്തിയതോടെ നാടിന് ആശ്വാസമായി. ജില്ലാ നിർമ്മിതി കേന്ദ്രയുടെ 45 ലക്ഷവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ എം.എസ്.ഡി.പി പദ്ധതിയുടെ ഭാഗമായുള്ള 11 ലക്ഷവും 
ചേർത്ത് സ്കൂളിന് അഞ്ച് മുറികളുള്ള കെട്ടിടം പണിതു. കോവിഡ് പ്രശ്നങ്ങളെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകൾ അടച്ചിടുന്നത് വരെ ഈ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.  ഈ വർഷം സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് 59,50,000 രൂപ അനുവദിച്ചതോടെ അതിവേഗം സ്കൂളിന് രണ്ടാം നിലയും പണി പൂർത്തിയാക്കി (Byte) കെട്ടിടത്തിൻ്റെ 14 ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിക്കും. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *