മാനന്തവാടി: മുനിസിപ്പാലിറ്റിക്ക് എതിരെയുള്ള പ്രചാരണം അടിസ്ഥാനരഹിതം; ഭരണ സമിതി


Ad
മാനന്തവാടി മുൻസിപ്പാലിറ്റിയിലെ വിവിധ വാർഡുകൾ ലോക്ക് ഡൗണിലേക്ക് പോകുന്നത് മുസിപ്പാലിറ്റിയുടെ പിടിപ്പുകേട് കൊണ്ടല്ലെന്ന് മുസിപ്പാലിറ്റി ഭരണസമിതി അറിയിച്ചു. ഇക്കാര്യത്തിൽ മുസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും യാതൊരു വീഴ്ചയുമില്ല. 
എല്ലാദിവസവും ആരോഗ്യവകുപ്പിന് കൃത്യമായ കണക്ക് നൽകുന്നുണ്ട് , മാനന്തവാടി ടൗൺ ഡിവിഷനിൽ പോപ്പുലേഷൻ അടിസഥാനത്തിൽ കഴിഞ്ഞ ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 5.43 ആണ്. എന്നാൽ ജില്ലാ അടിസ്ഥാനത്തിലുള്ള ലോക്ക് ഡൗൺ ലിസ്റ്റ് വന്നപ്പോൾ മാനന്തവാടി മുന്സിപ്പാലിറ്റിയെയും ലോക്ക് ഡൗൺ ലിസ്റ്റിൽ ഉൾപ്പെടുത്തി , ഇത് മുനിസിപ്പാലിറ്റിയുടെ വീഴ്ചയല്ല . കൃത്യമായി എല്ലാ കണക്കുകളും മുൻസിപ്പാലിറ്റി കൺട്രോൾ റൂമിൽ ശേഖരിച്ച്, ആരോഗ്യവകുപ്പിന്റ്റെ കണക്കുകളും എടുത്തിട്ടാണ് ജില്ലയിലെ ജാഗ്രതാ പോർട്ടലിലേക്കും ജില്ലയിലേക്കും അയക്കുന്നത്. ഇതിനു മുൻപും 26 ആം ഡിവിഷൻ മാനന്തവാടി മുനിസിപ്പാലിറ്റിയുടെ റിക്വസ്റ്റ് പ്രകാരമാണ് മൈക്രോ കണ്ടൈൻമെൻറ് സോണിൽ മാറ്റം വരുത്തി സ്ഥാപനങ്ങൾ തുറക്കാനുള്ള സൗകര്യം ഒരുക്കിയത്. 
മാനന്തവാടി ടൗൺ പരിധികളിൽ തുടർച്ചായി ലോക്ക്ഡൗൺ ആകുന്നത് മുനിസിപ്പാലിറ്റിയുടെ പിടിപ്പുകേടാണെന്നു ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്നും മനന്താവടി മുൻസിപ്പാലിറ്റി ഭരണസമിതി പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *