കൽപ്പറ്റ: 1095 ജനകീയ കുടുംബശ്രീ ഹോട്ടലുകളുടെ ഗ്രേഡിങ് പൂര്‍ത്തിയായി


Ad
റിപ്പോർട്ട് : സി.ഡി. സുനീഷ്
ശുചിത്വം ഗുണമേന്മ വിഭവ വൈവിധ്യം എന്നിവ ഉറപ്പാക്കി സംസ്ഥാന സർക്കാർ കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ്‌ നടത്തി.
 സര്‍ക്കാരിന്റെ 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി തുടക്കം കുറിച്ച 1095 കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ് പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിർവ്വഹിച്ചു.
 266 ഹോട്ടലുകള്‍ 'എ പ്ലസ്' ഗ്രേഡും 359 ഹോട്ടലുകള്‍ 'എ' ഗ്രേഡും 285 ഹോട്ടലുകള്‍ 'സി' ഗ്രേഡും നേടി. ഹോട്ടലുകളുടെ പ്രവര്‍ത്തനക്ഷമതയും നിലവാരവും മെച്ചപ്പെടുത്താനും അടുത്തതലത്തിലേക്ക് ഉയര്‍ത്താനുമാണ് ഗ്രേഡിങ്ങിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 2020-21 സാമ്പത്തികവര്‍ഷം അനുവദിച്ച 23.64 കോടി രൂപ പൂര്‍ണ്ണമായി വിനിയോഗിച്ചുവെന്നും ഈ സാമ്പത്തികവര്‍ഷം ജനകീയ ഹോട്ടലുകള്‍ക്കായി അനുവദിച്ച 20 കോടി രൂപയില്‍ 18.20 കോടി രൂപ, സബ്‌സിഡിയും റിവോള്‍വിങ് ഫണ്ടുമായി സംരംഭകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
   സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും അഗതികള്‍ക്കും വയോജനങ്ങള്‍ക്കും നിരാലംബര്‍ക്കും എല്ലാദിവസവും മിതമായ നിരക്കിലോ സൗജന്യമായോ ഉച്ചഭക്ഷണം വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ജനക്ഷേമ പദ്ധതിയാണ് വിശപ്പുരഹിത കേരളം. 1.80 ലക്ഷം വരെ ഉച്ചയൂണാണ് പ്രതിദിനം ഈ ജനകീയ ഹോട്ടലുകള്‍ വഴി നിലവില്‍ വില്‍ക്കുന്നത്. 4895 കുടുംബശ്രീ വനിതകള്‍ക്ക് ഹോട്ടലുകള്‍ വഴി സ്ഥിര വരുമാനം നേടാനും കഴിയുന്നുണ്ട്.
  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ചുകൊണ്ടാണ് ഗ്രേഡിങ്ങിനാവശ്യമായ സൂചികകള്‍ തയാറാക്കിയത്. ശുചിത്വം, വിഭവങ്ങളുടെ വൈവിധ്യം, ഭക്ഷണത്തിന്റെ ഗുണമേന്മ, പ്രവര്‍ത്തന സമയം, പ്രതിമാസ വിറ്റുവരവ്, സ്ഥാപനം പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലുകളെ കുറിച്ച് വിശദമായ സർവ്വേയും പഠനവും നടത്തിയാണ് ഗ്രേഡിങ്ങ് നടത്തിയത്.
നഗരങ്ങളിൽ ഹിറ്റായ
കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങിലൂടെ കടുതൽ ജനകീയമാക്കാനാണ് സർക്കാരും കുടുംബശ്രീക്ഷ ലക്ഷ്യം വെക്കുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *