August 30, 2026

മാനന്തവാടി: മാനന്തവാടിയിലെ തണൽ ഫാർമസിയുടെ ഉദ്ഘാടനം 17 ന്

0
IMG-20210914-WA0080.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന തണൽ ഫാർമസി ഇനി മാനന്തവാടിയിലും. ഫാർമസിയുടെ ഉദ്ഘാടനം 17 ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുറ്റ്യാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ റീ ഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആരംഭിക്കുന്ന തണൽ ഫാർമസിയാണ് മാനന്തവാടിയിലും ആരംഭിക്കുന്നത്. ഇടത്തട്ടുകാരില്ലാതെ കമ്പനികളിൽ നിന്നും നേരിട്ട് ലഭ്യമാക്കുന്ന മികച്ച നിലവാരമുള്ള ഔഷധങ്ങളാണ് ഫാർമസിയിൽ നിന്നും ലഭിക്കുക. അതുകൊണ്ട് തന്നെ ആവശ്യക്കാർക്ക് കുറഞ്ഞ വിലയിൽ ഔഷധങ്ങൾ ലഭിക്കുകയും ചെയ്യും. മാനന്തവാടി താഴയങ്ങാടി റോഡിൽ പ്രവർത്തനം ആരംഭിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനം 17 ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ഒ.ആർ. കേളു എം.എൽ.എ. നിർവ്വഹിക്കുമെന്ന് സംഘാടകർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ പി.വി.എസ് മൂസ, ഇബ്രാഹീം കൈപ്പാണി, ബാബു ഫിലിപ്പ് കുടക്കച്ചിറ, ജസ്റ്റിൻ ചെഞ്ചട്ടയിൽ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *